ഇശല്‍ എമിറേറ്റ്‌സ് വാര്‍ഷികാഘോഷവും ഇശല്‍ അറേബ്യ സംഗീതവിരുന്നും

ഇശല്‍ എമിറേറ്റ്‌സ് വാര്‍ഷികാഘോഷവും ഇശല്‍ അറേബ്യ സംഗീതവിരുന്നും

ദുബായ്: രണ്ട് പതിറ്റാണ്ട് കാലം യു.എ.ഇയില്‍ കലാ-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ ഇശല്‍ എമിറേറ്റ്‌സിന്റെ 20-)ം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സ് ആന്‍ഡ് മീഡിയയുടെ ബാനറില്‍ യു.എ.ഇയിലെ കലാ-സാംസ്‌കാരിക സാമൂഹ്യ ജീവകാരുണ്യ ബിസിനസ് & മീഡിയ രംഗത്ത് മികവ് പുലര്‍ത്തിയവര്‍ക്ക് വ്യത്യസ്ത പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
ദുബായ് ഖിസൈസ് ക്രസെന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സാംസ്‌കാരിക ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. യു.എ.ഇയിലെ സോഷ്യല്‍ കമ്മ്യൂണിറ്റി & സാംസ്‌കാരിക സംഘടനയായ ദുബായ് കെ.എം.സി.സിക്കുള്ള സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ദുബായ് കെ.എം.സി.സി പ്രസിഡന്റായ ഇബ്രാഹിം എളേറ്റില്‍ ഏറ്റുവാങ്ങി.

മാധ്യമരംഗത്തെ പ്രമുഖരായ രമേശ് പയ്യന്നൂര്‍, ഫസ്ലു (ഹിറ്റ് എഫ്.എം) ജമാലുദീന്‍ (കെരളി ന്യൂസ്), സാംസ്‌കാരിക പ്രവര്‍ത്തകനായ പുന്നക്കല്‍ മുഹമ്മദലി അതോടൊപ്പം ബിസിനസ് രംഗത്തെ മികവ് തെളിയിച്ചവര്‍ക്കുള്ള സ്റ്റാര്‍ വിഷന്‍ എക്‌സെലന്‍സ് അവാര്‍ഡ് കെ.വി.ആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി നായര്‍, മലബാര്‍ ഗ്രൂപ്പ് എം.ഡി.എ.കെ ഫൈസല്‍, യൂണിക് വേള്‍ഡ് ബി.ഡി.എം അബ്ദുല്‍ സലാം, ഗോള്‍ഡന്‍ പാലസ് ഗ്രൂപ്പ് എം.ഡി ഷബീര്‍, മോഡേണ്‍ ഹെയര്‍ ഫിക്‌സ് ഗ്രൂപ്പ് എം.ഡി മുജീബ് തറമ്മല്‍, കെ.പി ഗ്രൂപ്പ് എം.ഡി കെ.പി മുഹമ്മദ്, മൂപ്പന്‍സ് ഗ്രൂപ്പ് എം.ഡി സലീം എന്നിവര്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ മാപ്പിളപ്പാട്ടിന്റെ വാനമ്പാടി രഹന, താജുദ്ദീന്‍ വടകര, നജീബ് തച്ചമ്പോയില്‍, യൂസഫ് കാരക്കാട് എന്നിവര്‍ ഇശല്‍ അറേബ്യ എക്‌സെലന്‍സ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
പ്രശസ്ത ഗായകരായ രഹന, ഷാഫി കൊല്ലം, താജുദ്ദീന്‍ വടകര, അക്ബര്‍ ഖാന്‍, ആദില്‍ അത്തു തുടങ്ങിയവര്‍ നയിച്ച ഇശല്‍ അറേബ്യ സംഗീത വിരുന്ന് പ്രവാസികളുടെ മനസ്സില്‍ സന്തോഷത്തിന്റെ കുളിര്‍ മഴ വര്‍ഷിച്ചു.
ചടങ്ങില്‍ പ്രവാസി കലാകാരനും ഇശല്‍ എമിറേറ്റ്‌സ് ജനറല്‍ സെക്രട്ടറിയും സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സ് ആന്‍ഡ് മീഡിയ ഹെഡ്ഡുമായ ബഷീര്‍ തിക്കോടി സ്വാഗതം പറഞ്ഞു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ റഹീം, പുന്നക്കന്‍ മുഹമ്മദലി, കെ.വി.ആര്‍ ഗ്രൂപ്പ് എം.ഡി കെ.പി നായര്‍, എ.കെ ഫൈസല്‍, രമേശ് പയ്യന്നൂര്‍, അസീസ് സുല്‍ത്താന്‍,
ജനത കള്‍ചറല്‍ സെന്റര്‍ യു.എ.ഇ പ്രസിഡന്റ് ബാബു പുല്‍പള്ളി, ജലീല്‍ മഷ്ഹുര്‍, മുഹമ്മദലി കണ്ണൂര്‍, മൂസ കൊയമ്പ്രം, അബ്ദുല്‍ ഖാദര്‍, യാസര്‍ ഹമീദ്, ജാക്കി റഹ്മാന്‍, അസീസ് പോയിലില്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *