ജില്ലാ നേതൃത്വ പഠനക്യാമ്പും കൺവെൻഷനും 18ന്

കോഴിക്കോട്: കേരളാ കോൺഗ്രസ്(ബി)യുടെ ജില്ല നേതൃത്വ പഠനക്യാമ്പും കൺവെൻഷനും 18 ബുധൻ രാവിലെ 10 മണിക്ക് ആർ.ബാലകൃഷ്ണപിള്ള നഗറിൽ (വർത്തക ഭവൻ പുതിയറ)നടക്കും. കാലത്ത് 9 മണിക്ക് പാർട്ടി ജില്ലാ പ്രസിഡണ്ട് സാലിഹ് കൂടത്തായി പതാക ഉയർത്തും. നേതൃപഠന ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി ഉൽഘാടനം ചെയ്യും. വിവിധ സെക്ഷനുകളിലായി എച്ച്. റിയാസ് (സംസ്ഥാന സെക്രട്ടറി), കെ.ഭഗീരഥൻ സംസ്ഥാന സെക്രട്ടറി, ബഞ്ചമിൻ ഈശോ, ലത്തീഫ് കുറുങ്ങോട്, ശ്രീനിവാസൻ.ഇ.പി, അനിൽകുമാർ കുന്ദമംഗലം, യൂസഫലി.പി.എം എന്നിവർ സംസാരിക്കും.
ഉച്ചക്ക് 2.30ന് നടക്കുന്ന ജില്ലാ കൺവെൻഷൻ പാർട്ടി ചെയർമാൻ കെ.ബി.ഗണേഷ്‌കുമാർ എം.
എൽ.എ ഉൽഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സാലി കൂടത്തായി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറിയും മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനുമായ കെ.ജി.പ്രേംജിത്ത് മുഖ്യ പ്രഭാഷണം നടത്തും. അഡ്വ.പി.ഗോപകുമാർ, ദീപു ബാലകൃഷ്ണൻ, വടകോട് മോനച്ചൻ ഹരിപ്രസാദ് വി.നായർ എന്നിവർ പ്രസംഗിക്കും. സാലിഹ് കൂടത്തായി, ലത്തീഫ് കുറങ്ങോട്, രാജേഷ് വെള്ളനൂർ, ശ്രീനിവാസൻ.ഇ.പി, യൂസഫലി.പി.എം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *