ആൾകേരള സോമിൽ ആന്റ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 14ന്

കോഴിക്കോട്: ആൾ കേരള സോമിൽ ആന്റ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം 14ന് ശനി കാലത്ത് 10 മണിക്ക് നളന്ദയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉൽഘാടനം നിർവ്വഹിക്കുമെന്ന് പ്രസിഡണ്ട് സി.കുമാരനും, ജനറൽ സെക്രട്ടറി അഹമ്മദ്കുട്ടി കെ.സി.എൻഉം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എം.കെ.രാഘവൻ.എം.പി, എം.എൽ.എ മാരായ ഡോ.എം.കെ.മുനീർ, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് എം.അബ്ദുൽ സലാം, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് സൂര്യ ഗഫൂർ, ഡിഎഫ് ഒ എം രാജീവൻ എന്നിവർ സംസാരിക്കും.
സംസ്ഥാനത്ത് രേഖകളോടെ പ്രവർത്തിക്കുന്ന 1000ത്തോളം മില്ലുകൾക്ക് സർക്കാർ ലൈസൻസ് നൽകുക , 4000ത്തോളം സോ മില്ലുകളുടെ സംരക്ഷണത്തിന് സർക്കാർ നടപടി സ്വീകരിക്കുക. സർക്കാരിന്റെ വ്യാവസായിക ആനുകൂല്യം മരാധിഷ്ഠിത വ്യവസായങ്ങൾക്ക് നൽകണം. 10 വർഷംകൊണ്ട് 60%ത്തോളം ഉപയോഗമാണ് മരാധിഷ്ഠിത ഉൽപ്പന്നങ്ങൾക്ക് കുറവുണ്ടായിട്ടുള്ളത്. വിദേശങ്ങളിൽ നിന്നെത്തുന്ന റെഡിമെയ്ഡ് ഫർണ്ണിച്ചറുകളും, പിവിസി, സ്റ്റീൽ, ഇരുമ്പ് ഉൽപ്പന്നങ്ങളും വ്യാപകമായതോടെയാണ് ഈ വ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങിയത്. പീഢിത വ്യവസായമെന്ന പരിഗണന നൽകണം. ഈ മേഖലയെക്കുറിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കണം. ഒരു ലക്ഷത്തോളം പേർ പ്രത്യക്ഷമായും മരംമുറിക്കാർ, ലോഡിംങ് ഉൾപ്പെടെ ലക്ഷക്കണക്കിന് പേർ പരോക്ഷമായും ജീവിത മാർഗ്ഗം കണ്ടെത്തുന്നതാണ് ഈ മേഖലയെന്നവർ കൂട്ടിച്ചേർത്തു. സംസ്ഥാന സമ്മേളന പ്രതിനിധികളെ കൂടാതെ ജില്ലയിലെ 236 മില്ലുടമകളും രാവിലെ നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.ഉസ്സൈൻഹാജി, സ്വാഗത സംഘം ചെയർമാൻ ബോബൻ.ഒ.വി.സിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *