പ്രൊഫിൻസ് സിഎം എ കാമ്പസിൽ സൗജന്യ എൻട്രൻസ് കോച്ചിങ് ആരംഭിച്ചു

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ നടത്തുന്ന സിഎംഎ കോഴ്‌സിന്റെ പ്രവേശന പരീക്ഷയായ ക്യാറ്റ് (CAT) എക്‌സാമിനുള്ള സൗജന്യ പരിശീലനം കോഴിക്കോട് പ്രൊഫിൻസ് സി.എം.എ ക്യാമ്പസിൽ ആരംഭിച്ചു. കോഴിക്കോട് കല്ലായി റോഡിലുള്ള ആര്യവൈദ്യശാല ബിൽഡിംഗിന്റെ 6-ാം നിലയിലാണ് പരിശീലനം നടക്കുന്നത്. ഗവൺമെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 വിദ്യാർത്ഥികൾക്കാണ് സൗജന്യ പരിശീലനത്തിന് സൗകര്യം ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് PROFINZ CMA CAMPUS ൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 8139888744.
45 ദിവസത്തെ കോഴ്‌സ് പൂർണ്ണമായും സൗജന്യമാണ്. ക്യാറ്റ് പാസ്സാവുന്നവർക്ക് രണ്ടര വർഷക്കാലത്തെ സി.എം.എ (കോഴ്‌സ് ആന്റ് മാനേജ്‌മെന്റ് എക്കൗണ്ട്) പഠിക്കാം. സിഎക്ക് തുല്യമായതും കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ളതാണ് കോഴ്‌സെന്നും സ്വദേശത്തും വിദേശത്തും നിരവധി ജോലി സാധ്യതകളുണ്ടെന്നും പ്രൊഫിൻസ് കോഴിക്കോട് ഡയറക്ടർ മുഹമ്മദ് അബ്ദുസ്സലാം, മാർക്കറ്റിംങ് ഹെഡ് ജെയ്‌സൺ ലൂക്കോസും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *