ഐ ഐ ഐ സി യിൽ സർക്കാർ ഒരുക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടികൾ

കൊല്ലം :കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ താഴെ പറയുന്ന പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കുന്നു
1 . നെതർലാൻഡ് ആസ്ഥാനമായുള്ള ആക്സോ നോബൽ കമ്പനിയുമായി ചേർന്ന് കൺസ്ട്രക്ഷൻ പെയിന്റർ -ലെവൽ 2 എന്ന ഇരുപത്തെട്ടു ദിവസം ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ പത്താം ക്ലാസ്സു പാസായവർക്ക് അപേക്ഷിക്കാം. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തുന്ന ഈ പരിശീലന പരിപാടിയിൽ ചേർന്ന് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പു നൽകുന്നുണ്ട്. പതിനാലായിരം രൂപ മാത്രമാണ് താമസിച്ചു പഠിച്ചു പഠനം പൂർത്തിയാക്കുവാനുള്ള ചെലവ്.താമസം ആവശ്യമില്ലാത്തവർക്ക് ഏഴായിരത്തി എണ്ണൂറ്റി ഇരുപതു രൂപയാണ് ചെലവ്
2 . വനിതകൾക്കുള്ള സൗജന്യ പരിശീലനം -കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സല്ലൻസും ഐ ഐ ഐ സി യും ചേർന്ന് നടത്തുന്നു

എ.ആറു മാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് സെർറ്റിഫിക്കറ്റ് പ്രോഗ്രാം ഇൻ – ജി ഐ എസ് / ജി പി എസ് ബിടെക് സിവിൽ,ഡിപ്ലോമ സിവിൽ ,സയൻസ് ബിരുദദാരികൾ, ജ്യോഗ്രഫി,ജിയോളജി ബിരുദദാരികൾ എന്നിവർക്ക് അപേക്ഷിക്കാം. മുൻ വർഷങ്ങളിൽ പ്രവേശനം ലഭിച്ച മുഴുവൻ പേർക്കും തൊഴിൽ ലഭിക്കാൻ സാഹചര്യമൊരുക്കിയ പരിശീലന പരിപാടി.

ബി. മൂന്നു മാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് സെർറ്റിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിംഗ് എട്ടാം ക്ലാസ്സു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

നിർദേശങ്ങൾ

സ്ത്രീ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി മുകളിൽ പറഞ്ഞിട്ടുള്ള രണ്ടു കോഴ്സുകൾക്കും താമസിച്ചു പഠിക്കുവാൻ വേണ്ട തൊണ്ണൂറു ശതമാനം ഫീസും സർക്കാർ വഹിക്കുന്നു.കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ /പട്ടിക ജാതി /പട്ടിക വർഗ/ഒ ബി സി വിഭാഗത്തിൽ പെടുന്നവർ,കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ (ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് ഹാജരാക്കണം),ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക ,ദിവ്യാങ്കരുടെ അമ്മമാർ,വിധവ ,ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നീ വിഭാഗത്തിൽ പെടുന്നവർക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക.അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ 8078980000 ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 മെയ് 16.വെബ്‌സൈറ്റ് : www.iiic.ac.in

 

Share

Leave a Reply

Your email address will not be published. Required fields are marked *