രാജ്യദ്രോഹ നിയമം റദ്ദ് ചെയ്ത സുപ്രീം കോടതി വിധി സ്വാഗതാർഹം- പി ഡി പി

കോഴിക്കോട്: നിരപരാധികളായ ന്യൂനപക്ഷ വിഭാഗങ്ങളെയും രാജ്യത്തെ പൗരൻമാരെയും ഭരണകൂടം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന ബ്രട്ടീഷ് കോളോണിയൽ നിയമമായ 124 എ എന്ന രാജ്യദ്രോഹ കുറ്റം താൽകാലികമായെങ്കിലും റദ്ദ് ചെയ്യാൻ തീരുമാനിച്ച സുപ്രിം കോടതി വിധി സ്വാഗതാർഹമെന്ന് പി ഡി പി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.രാജ്യദ്രോഹകുറ്റമെന്ന സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തൽ നിയമത്തിന് മേൽ ഇന്ത്യൻ ജനാധിപത്യവും സുപ്രിംകോടതിയും നടത്തുന്ന ഈ പുനരാലോചന സമഗ്രാധിപത്യത്തിനും ഫാഷിസ്റ്റ്-ജനാധിപത്യവിരുദ്ധ ഭരണാധികാരികൾക്കും എതിരായ സമരങ്ങളുടെയും ശബ്ദമുയർത്തലുകളുടെയും വിജയത്തിന്റെ ചുവടുവെപ്പുകൾ കൂടിയാണ്. ഭരണകൂടങ്ങളുടെ മർദ്ദനോപകരണങ്ങളായി പോലീസിനെ മാറ്റാൻ നിയമത്തിന്റെ പിൻബലത്തോടെ നടത്തപ്പെടുന്ന നീക്കങ്ങളെ ഇനിയും കോടതികൾ കൂടുതൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്. യു എ പി എ ഉൾപ്പെടെയുള്ള കരിനിയമങ്ങളും അവയുടെ ദുരുപയോഗങ്ങളും കോടതികൾ കൂടുതൽ കർശനമായും സൂക്ഷ്മമായും നീരീക്ഷിക്കപ്പെടേണ്ടതാണെന്നും പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *