സംരംഭകരോട് രാഷ്ട്രീയ-ഉദ്യോഗസ്ഥ  ലോബിക്ക് പുച്ഛം – ജി.നാരായണൻകുട്ടി മാസ്റ്റർ

സംരംഭകരോട് രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിക്ക് പുച്ഛം – ജി.നാരായണൻകുട്ടി മാസ്റ്റർ

കോഴിക്കോട്: പ്രവാസികളടക്കമുള്ള സംരംഭകരോട് രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിക്ക് പുച്ഛമാണെന്ന് കാലിക്കറ്റ് സിറ്റി ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടി മാസ്റ്റർ പറഞ്ഞു. കേരളത്തിൽ വ്യവസായം വരാത്തതിന് പ്രധാന കാരണമാണിത്. തിരഞ്ഞെടുപ്പ് കാലത്ത് പണം പിരിക്കാനുള്ള ഒരു മാർഗ്ഗമാണ് രാഷ്ട്രീയ പാർട്ടികൾക്ക് പ്രവാസികൾ. ലോകത്തിന്റെ മാറ്റം നാം പഠിക്കണം. ലോകം നോളജ് ഇകോണമിയിലാണ്. പാശ്ചാത്യ രാജ്യങ്ങൾ ഈ രംഗത്ത് കുതിക്കുമ്പോൾ നമ്മളിപ്പോഴും പഴയ ലോകത്ത് കഴിയുകയാണ്. സമസ്ത മേഖലകളിലും കോർപ്പറേറ്റുകൾ പിടിമുറുക്കുകയാണ്. നമ്മുടെ നാട്ടിലെ അരിക്കച്ചവടക്കാരനും തുണിക്കച്ചവടക്കാരനും തൊഴിലില്ലാതാവുന്ന സാഹചര്യമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. ഇതിന് ബദലായി വലിയ രൂപത്തിലുള്ള ജനകീയ കൂട്ടായ്മയിലധിഷ്ഠിതമായ സംരംഭങ്ങൾ വളർന്നു വരണം.
സർക്കാരിന്റെ വരുമാനം ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ പോലും തികയാത്ത സ്ഥിതിയാണ്. നിരന്തരം കടമെടുത്താണ് നിത്യ ചിലവുകൾ പോലും സർക്കാർ നടത്തിക്കൊണ്ടു പോകുന്നത്. എത്രകാലം കടമെടുത്ത് ജീവിക്കാനാകുമെന്ന് കേരളീയ സമൂഹം ചിന്തിക്കണം. സേവന മേഖലയിൽ സമഗ്രമായ മാറ്റം ഉണ്ടായില്ലെങ്കിൽ കേരളത്തിന്റെ ഭാവി ചൂണ്ടുപലകയായി മാറുമെന്നദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി റിഹാബിലിറ്റേഷൻ സെന്റർ സംഘടിപ്പിച്ച പ്രവാസി സംരംഭകത്വ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *