എൽ ഐ സി ഏജന്റുമാരുടെ ഡിവിഷൻ സമ്മേളനം ഇന്നും നാളെയും

കോഴിക്കോട്: എൽ ഐ സി ഏജന്റുമാരുടെ സംഘടനയായ എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) കോഴിക്കോട് ഡിവിഷൻ സമ്മേളനം ഇന്നും നാളെയുമായി സി.പി.അഹമ്മദ്കുഞ്ഞി നഗറിൽ (നളന്ദ) നടക്കും. സമ്മേളനം എൻജിഒ യൂണിയൻ മുൻ സംസ്ഥാന പ്രസിഡണ്ട് ഇ.പ്രേംകുമാർ ഉൽഘാടനം ചെയ്യും. സിഐടിയു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദൻ, എൽഐസി എഒഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.ജി.ദിലീപ്, എ.വി.ബല്ലാർമിൻ എന്നിവർ സംബന്ധിക്കും. 170 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *