എന്റെ ഗുരു ക്യാമ്പ് മെയ് 1ന്

കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതിരപ്പിക്കുന്ന ദൈവദശകം കൂട്ടായ്മ എന്റെ ഗുരു ക്യാമ്പ് മെയ് 1ന് കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം ചൈതന്യ ഹാളിൽ നടക്കും. ദൈവദശകം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ക്യാമ്പ് ഒരുക്കുന്നത്.
കൊടുങ്ങല്ലൂർ സ്വദേശി ഗിരീഷ് ഉണ്ണികൃഷ്ണൻ ദൈവദശകം 100 ലോക ഭാഷകളിൽ മൊഴിമാറ്റി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുരു കൃതികളും അരങ്ങിലെത്തിക്കുന്നത്. ഗിന്നസ് റെക്കേർഡ് നേടിയ ദൈവദശകം നൃത്താവിഷ്‌കാരത്തിനു നേതൃത്വം നൽകിയ അധ്യാപകരും കോഴിക്കോട് ജില്ലയിൽ നിന്നുള്ള നർത്തകരും ക്യാമ്പിൽ പങ്കെടുക്കും. ഗുരുധ്യാനം, ദൈവദശകം,കുണ്ഡലിനിപ്പാട്ട്, ജനനീ നവരത്‌ന മഞ്ജരി, പിണ്ഡനന്ദി, അനുകമ്പാദശകം, ശിവപ്രസാദ പഞ്ചകം, ജാതി നിർണയം, ജാതി ലക്ഷണം എന്നീ കൃതികളാണ് നൃത്തരൂപത്തിൽ അരങ്ങിലെത്തുന്നത്, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി, യോഗ, ഓട്ടംതുള്ളൽ, കഥക്, കഥകളി എന്നിവ ഉൾപ്പടെ വിവിധ കലാരൂപങ്ങളിൽ ഗുരു കൃതികൾ അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ ഭരതനാട്യ ക്ലാസ് നൽകും. വള്ളത്തോളിന്റെ ചെറുമകളും കലാമണ്ഡലം അധ്യാപികയുമായ രേവതി കലാക്ഷേത്ര, സുമിത്ത് മോഹനൻ കലാക്ഷേത്ര ക്ലാസെടുക്കും.
ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരണ യോഗം ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ.രാകേഷ് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ പരിയാരം, ജീവൻദാസ്, പി.സജിന, സീന രാജീവൻ. ജോസ് കുരിശിങ്കൽ, നജീബ്.പി.മുഹമ്മദ് പ്രസംഗിച്ചു. സീന രാജീവൻ ചെയർപേഴ്‌സൻ, സജ്‌ന രാകേഷ് വൈസ് ചെയർമാൻ, ശ്രീഷ ജീവൻദാസ് ജനറൽ കൺവീനർ, എം.വിജില, ഗംഗ കലാഭാരതി കൺവീനർമാർ, ജോളി സുധീർ ചീഫ് കോർഡിനേറ്റർമാരാണ് ഭാരവാഹികൾ. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 99460 53210, 98475 06914 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *