സിജി സഹവാസ ക്യാമ്പ് രജിസ്‌ട്രേഷൻ ആരംഭിച്ചു

കോഴിക്കോട്: കുട്ടികൾക്ക് വേണ്ടി സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ(സിജി) സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പുകളുടെ റജിസ്‌ട്രേഷൻ ആരംഭിച്ചു. 3 മുതൽ പ്ലസ്2 വരെ ക്ലാസ്സടിസ്ഥാനത്തിൽ നടക്കുന്ന ക്യാമ്പുകൾ മെയ് 6ന് തുടങ്ങി മെയ് 26ന് അവസാനിക്കും. ഓരോ ക്ലാസിനും 3 ദിവസം വീതമുള്ള 10 ക്യാമ്പുകളാണ് നടക്കുക.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശേഷികൾ എന്ന പൊതു ആശയത്തിൽ കുട്ടികളുടെ പ്രായത്തിനും പഠിക്കുന്ന ക്ലാസ്സിനും അനുസരിച്ച് പഠന ശേഷികൾ, ഭാഷാ സാഹിത്യ ശേഷികൾ, നൂതന ശേഷികൾ, ചിന്താ ശേഷികൾ, പ്രശ്‌ന പരിഹാര ശേഷികൾ, വഴക്കം, സഹകരണവും സഹവർതിത്വവും, ആശയവിനിമയ പാടവം, വിവരശേഖര പാടവം, വിവിധ സാക്ഷരതകൾ, നേതൃത്വശേഷി, ദിശാ നിർണയം, സാമൂഹ്യ ഇടപെടലുകൾ എന്നിവ ക്യാമ്പുകളിൽ പരിശീലിപ്പിക്കുന്നതാണ്.
പറഞ്ഞു പഠിപ്പിക്കുക എന്ന സാമ്പ്രദായിക രീതി വിട്ട് ചെയ്ത് പരിശീലിപ്പിക്കുകയെന്ന നൂതന രീതിയിലായിരിക്കും ക്യാമ്പുകൾ നടക്കുക.പരിചയ സമ്പന്നരായ പരിശീലകർ കൂടിയായ സിജിയുടെ വിദ്യാഭ്യാസ-സാമൂഹ്യ സേവകർ അടങ്ങുന്ന വിദഗ്ധ ടീമുകളായിരിക്കും ഓരോ ക്യാമ്പുകളും നയിക്കുന്നത്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക താമസ സൗകര്യവും, പെൺകുട്ടികൾക്ക് ലേഡി മെന്റേഴ്‌സിന്റെ സേവനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും 808 666 4004, 808 666 2004 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *