ഒഞ്ചിയം ഉസ്മാന് അക്ഷരം പുരസ്‌കാരം

കോഴിക്കോട്: അഖില കേരള കലാസാഹിത്യ സാംസ്‌കാരിക രംഗം (അക്ഷരം) പുരസ്‌കാരം ഒഞ്ചിയത്തിന്റെ കഥാകാരൻ ഒഞ്ചിയം ഉസ്മാന്. മെയ് 14ന് ശനി കാലത്ത് 11 മണിക്ക് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ അബ്ദുസമദ് സമദാനി എം.പി പുരസ്‌കാരം സമ്മാനിക്കും. 35 വർഷക്കാലം ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിച്ച ഉസ്മാൻ, പതിറ്റാണ്ടുകളായി ചന്ദ്രിക ആഴ്ചപ്പതിപ്പ്, ജനയുഗം, പ്രവാസി റിവ്യൂ മാഗസിൻ തുടങ്ങിയ ആനുകാലികങ്ങളിൽ എഴുതാറുണ്ട്. കാക്കപ്പട, എന്റെ വീട് പൊള്ളയാണ് എന്നീ ചെറു കഥാ സമാഹാരങ്ങളുടെ കർത്താവാണ്. 1980ൽ ബഹ്‌റൈൻ കൾച്ചറൽ ഫോറം ‘പ്രവാസി’ എന്ന കവിതയ്ക്ക് പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. 100ളം കവിതകളിൽ നിന്നാണ് പ്രവാസി ഒന്നാം സ്ഥാനം നേടിയത്. കഥ, കവിത, ആനുകാലിക വിഷയങ്ങളിൽ ലേഖനങ്ങൾ രചിച്ചും ഉസ്മാൻ കൈരളിയുടെ സാസ്‌കാരിക മണ്ഡലത്തിൽ സജീവ സാന്നിധ്യമാണ്. വടകര, ഒഞ്ചിയം സ്വദേശിയായ ഉസ്മാൻ ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന കമ്മറ്റിയംഗവും, മത-സാമൂഹിക-സാംസ്‌കാരിക മേഖലയിൽ നിരവധി ചുമതലകളും വഹിക്കുന്നുണ്ട്. പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളുടെ നേർചിത്രം വരച്ചിടുന്ന ഉസ്മാന്റെ രചനകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *