വിശുദ്ധവാരം ദൈവകാരുണ്യ തിരുനാളിന് നാളെ തുടക്കം

കോഴിക്കോട്: സിറ്റിസെന്റ്് ജോസഫ് തീർത്ഥാടന ദേവാലയത്തിലെ വിശുദ്ധവാരം ദൈവ കാരുണ്യ തിരുനാൾ തിരുകർമ്മങ്ങൾക്ക് നാളെ തുടക്കമാകും. രാവിലെ 7.30 പ്രോവിഡൻസ് കോൺവെന്റിൽ കുരുത്തോല ആശീർവദിക്കൽ, ദേവാലയത്തിലേക്ക് പ്രദക്ഷിണം, ദിവ്യബലിയും നടക്കും.
ഏപ്രിൽ 14 പെസഹ വ്യാഴം വികാരി ഫാ.റെനി ഫ്രാൻസിസ് റോഡ്രിഗസിന്റെ നേതൃത്വത്തിൽ തിരുവത്താഴ ദിവ്യബലി, കാലുകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം. ഏപ്രിൽ 15 ദു:ഖവെള്ളി ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ കത്തീഡ്രലിൽ നിന്നുള്ള കുരിശിന്റെ വഴി സമാപനം, തിരുകർമ്മങ്ങൾ നടക്കും. ഏപ്രിൽ 16 ശനി രാത്രി 10.15ന് പെസഹാജാഗരം, പുത്തൻ തീയും പെസഹാതിരിയും ആശീർവദിക്കൽ, പ്രദക്ഷിണം അനുബന്ധ കർമ്മങ്ങളും ഞായർ ഈസ്റ്റർ ദിനത്തിൽ ദിവ്യബലിയും 18മുതൽ 23 വരെ വൈകിട്ട് 5 മണിക്ക് കരുണക്കൊന്ത, ദൈവകാരുണ്യ നൊവേന, ദിവ്യബലി, ഏപ്രിൽ 24ന് വ്യത്യസ്ത സമയങ്ങളിൽ ദിവ്യബലിയും നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *