വടക്കേടത്ത് ദേവസ്ഥാനത്ത്  നാഗപാട്ട് മഹോത്സവം ഇന്നു മുതൽ

വടക്കേടത്ത് ദേവസ്ഥാനത്ത് നാഗപാട്ട് മഹോത്സവം ഇന്നു മുതൽ

കോഴിക്കോട് :പുതിയങ്ങാടി വടക്കേടത്ത് ദേവസ്ഥാനം ക്ഷേത്രത്തിൽ നാഗപ്പാട്ട് മഹോത്സവം ഏപ്രിൽ 8 ന് വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി (വെള്ളി ശനി ഞായർ ദിവസങ്ങളിൽ ഏപ്രിൽ 8, 9, 10 തിയ്യതികളിൽ ) നടക്കും. 8 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ നാഗക്കളം, ശനിയാഴ്ച വൈകീട്ട് 6 മുതൽ സന്താനക്കളം, തുടർന്ന് രാത്രി 10 മണിക്ക് താലപ്പൊലി, ഭൂതക്കളം .ഞായറാഴ്ച രാവിലെ 10 മുതൽ കരിക്കിടിക്കർമ്മവും നടക്കും. മേലാറ്റൂർ ബാലകൃഷ്ണൻ ആന്റ് പാർട്ടിയാണ് കളമെഴുത്ത് ഒരുക്കുക. പൂജാ കർമ്മങ്ങളിൽ പങ്കാളിത്വം ഉറപ്പിക്കുന്നതിനായി 9847466316, 81578 11696 വിളിക്കാവുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *