മാധ്യമ പുരസ്‌കാര സമർപ്പണം മെയ് 14ന്

കോഴിക്കോട്: രാംവിലാസ് പാസ്വാന്റെയും, രാമചന്ദ്ര പാസ്വാന്റെയും സ്മരണാർത്ഥം രാഷ്ട്രീയ ലോക്ജൻശക്തി പാർട്ടി കേരള ഘടകം ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം ദീപക് ധർമ്മടം (ദൃശ്യമാധ്യമം) ജിജോ സിറിയക് (പത്ര മാധ്യമം) എന്നിവർക്ക് മെയ് 14ന് തിരുവനന്തപുരത്ത് വെച്ച് സമ്മാനിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് എം.മെഹബൂബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി നാഷണൽ പ്രസിഡണ്ടും, കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ വകുപ്പ് ക്യാബിനറ്റ് മന്ത്രിയുമായ പശുപതി കുമാർ പരസ്ജി അവാർഡ് നൽകും. കെ.ടി.തോമസ്, രാജേഷ്.എം.പി, അഭിലാഷ്.കെ.സി, കെ.അരുൺകുമാർ, സി.രാജൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *