ആൾ കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഏപ്രിൽ 1, 2ന്

കോഴിക്കോട്: ആൾകേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഏപ്രിൽ 1, 2, തിയതികളിൽ സ്‌നേഹാജ്ഞലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2-ാം തിയതി കാലത്ത് 10 മണിക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ സമ്മേളനം ഉൽഘാടനം ചെയ്യും. എം.കെ.രാഘവൻ.എം.പി അധ്യക്ഷത വഹിക്കും. അസോസിയേഷൻ പ്രസിഡണ്ട് മുണ്ടേരി ഗംഗാധരൻ സ്വാഗതം ആശംസിക്കും. ആൾകേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.ശ്രീനിവാസൻ, കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സി.കെ.അബ്ദുൽ റഹിമാൻ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സെക്രട്ടറി ടി.കെ. അനിൽകുമാർ സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മുൻ മെമ്പർ പി.പ്രദീപ് കുമാർ ആശംസകൾ നേരും. അസോസിയേഷൻ സെക്രട്ടറി ജോൺ ജോസഫ് നന്ദി പറയും. കാലത്ത് 11 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ മുണ്ടേരി ഗംഗാധരൻ അധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി കെ.രാജീവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ വി.കെ.ജോൺസൺ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കും. വൈസ് പ്രസിഡണ്ട് പി.രാമകൃഷ്ണൻ സ്വാഗതവും, സ്വാഗത സംഘം ജനറൽ കൺവീനർ സി.കുമാരൻ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *