അരങ്ങിൽ ശ്രീധരൻ ജന്മശതാബ്ദി ആഘോഷം

അരങ്ങിൽ ശ്രീധരൻ ജന്മശതാബ്ദി ആഘോഷം

കോഴിക്കോട്: മുൻ കേന്ദ്ര മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അരങ്ങിൽ ശ്രീധരന്റെ ഓർമ്മ ദിനത്തിൽ ലോക് താന്ത്രിക് ജനതാദൾ ജില്ലാ കമ്മറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ അധ്യക്ഷം വഹിച്ചു. കർണ്ണാടകയിലെ സോഷ്യലിസ്റ്റ് നേതാവും, മുൻ നിയമസഭാംഗവുമായ മൈക്കിൾ ഫെർണാണ്ടസ് പരിപാടി ഉൽഘാടനം ചെയ്തു. ഡോ.വർഗ്ഗീസ് ജേർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. എം.കെ.പ്രേംനാഥ്, വി.കുഞ്ഞാലി, എം.കെ.ഭാസ്‌കരൻ, എം.പി.ശിവാനന്ദൻ, പി.എം.താമസ് മാസ്റ്റർ, സലീം മടവൂർ, എൻ.കെവത്സൻ, പി.കിഷൻ ചന്ദ്, എൻ.സി.മോയിൻകുട്ടി, ജെ.എൻ.പ്രേം ഭാസിൽ പ്രസംഗിച്ചു. കൊഴുക്കല്ലൂർ ഭാസ്‌കരൻ സ്വാഗതവും മനേഷ് കുളങ്ങര നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *