മോദിയും പിണറായിയും തൊഴിലാളികളെ ദ്രോഹിക്കുന്നു

മോദിയും പിണറായിയും തൊഴിലാളികളെ ദ്രോഹിക്കുന്നു

കോഴിക്കോട്: കോർപ്പറേറ്റ് മുതലാളിമാർക്കായി നരേന്ദ്ര മോദിയും ചങ്ങാത്ത മുതലാളിത്തത്തിലൂടെ പിണറായിയും തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ്സ് രാജ്യത്തെ തൊഴിലാളികൾക്കായി നടപ്പാക്കിയ 46 തൊഴിൽ സംരക്ഷണ നിയമങ്ങൾ റദ്ദാക്കി തൊഴിലാളി വിരുദ്ധമായ 4 ലേബർ കോഡുകളാണ് മോദി അവതരിപ്പിക്കുന്നത്. കേരളത്തിൽ ചുമട്ട് തൊഴിലാളികളെ സംരക്ഷിക്കാൻ നിയമം കൊണ്ടുവന്നത് കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് കൊണ്ടുവന്നതും യുഡിഎഫ് സർക്കാരായിരുന്നു. പിണറായി സർക്കാർ തൊഴിലാളികളെ ദ്രോഹിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ(ഐഎൻടിയുസി) 25-ാം വാർഷിക സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡണ്ട് എം.പി.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺകുമാർ, ഐഎൻടിയുസി ദേശീയ സെക്രട്ടറി എം.പി.പത്മനാഭൻ, ജില്ലാ പ്രസിഡണ്ട് കെ.രാജീവ്, ദേശീയ നിർവ്വാഹക സമിതിയംഗം എം.കെ.ബീരാൻ. എ.പി.പീതാംബരൻ, സതീഷ് പെരിങ്ങളം പ്രസംഗിച്ചു. ഭാരവാഹികൾ എം.കെ.ബീരാൻ(പ്രസി), എ.പി.പീതാംബരൻ, ടി.കെ.സുധാകരൻ, കെ.എം.പൗലോസ്, ടി.കെ.നാരായണൻ, കെ.ടി.പ്രേമനാഥൻ, കെ.എം.എ.അമീർ (വൈ.പ്രസി), എം.പി.ജനാർദ്ദനൻ (ജന.സെക്രട്ടറി), കെ.കെ.അനീഷ്, ബൈജു കുന്ദമംഗലം, പി.പി.സുൽഫീക്കർ, പി.സ്വാമിനാഥൻ, കെ.ഷാജി, കെ.സുരേഷ്., എം.വി.ഷാജി, പി.സതീഷ് ബാബു, സിറാജുദ്ദീൻ.എം, സി.കെ.അബ്ദുൽ ജലീൽ. കെ.ടി.അസ്സു, കെ.ടി.മുനീർ, എം.പുഷ്പാകരൻ(ജോ.സെക്ര), സതീഷ് പെരിങ്ങളം (ട്രഷറർ).

Share

Leave a Reply

Your email address will not be published. Required fields are marked *