എസ്.കെ.പൊറ്റക്കാട് സാഹിത്യ അവാർഡ് സമർപ്പണം 30ന്

കോഴിക്കോട്: എസ്.കെ.പൊറ്റക്കാട് സാഹിത്യ അവാർഡ് സമർപ്പണവും, അനുസ്മരണ പ്രഭാഷണവും 30ന് വൈകിട്ട് 5 മണിക്ക് ഹോട്ടൽ അളകാപുരിയിൽ നടക്കും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള അവാർഡ് സമർപ്പണം നടത്തും. അഡ്വ.ടി.എം.വേലായുധൻ അധ്യക്ഷത വഹിക്കും. എസ്.കെ.പൊറ്റക്കാട് അനുസ്മരണ പ്രഭാഷണം ഡോ.കെ.ശ്രീകുമാർ നിർവ്വഹിക്കും. പൂനൂർ കെ.കരുണാകരൻ, രാധാകൃഷ്ണൻ മണിക്കോത്ത്, ജോൺ അഗസ്റ്റിൻ ആശംസകൾ നേരും. കെ.എം.എ നാസർ അവാർഡ് ജോതാക്കളെ പരിചയപ്പെടുത്തും. കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടി മാസ്റ്റർ പ്രശസ്തി പത്ര സമർപ്പണം നടത്തും. എം.വി.കെ അസോസിയേറ്റ്‌സ് മാനേജിംഗ് ഡയറക്ടർ എം.വി.കുഞ്ഞാമു പൊന്നാടയണിയിക്കും. അവാർഡ് ജേതാക്കളായ പ്രമോദ് കുമാർ അതിരകം, ഡോ. സന്തോഷ് കുമാർ, അനു പാട്യം മറുമൊഴി നടത്തും. അവാർഡ് ലഭിച്ച പുസ്തകങ്ങൾ ചേന്ദമംഗല്ലൂർ ഹയർസെക്കണ്ടറി സ്‌കൂളിന് ടി.എം.വേലായുധൻ കൈമാറും. എം.പി.ഇമ്പിച്ചഹമ്മദ് സ്വാഗതവും, സിഇവി അബ്ദുൽ ഗഫൂർ നന്ദിയും പറയും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *