പൂങ്കുല- ബാല കവിതാ സമാഹാരം പ്രകാശനം ചെയ്തു

പൂങ്കുല- ബാല കവിതാ സമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട്: ബാല സാഹിത്യ കൃതിക്ക് ഒത്തിണങ്ങിയ ലക്ഷണങ്ങളുള്ള കവിതാ സമാഹാരമാണ് മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി രചിച്ച പൂങ്കുലയെന്ന് എഴുത്തുകാരൻ കെ.പി.രാമനുണ്ണി പറഞ്ഞു. കുട്ടികളെ ആകർഷിക്കുന്നത്, ലോകത്തെക്കുറിച്ച് ഗുണപരമായ കാഴ്ചപ്പാടുകൾ ഉണ്ടാക്കുന്നത്, വാർദ്ധക്യ കാലത്തും ബാല്യകാലത്തേക്ക് മടങ്ങാൻ പ്രചോദനം നൽകുന്ന ലക്ഷണങ്ങളുളളതാണ് ഉത്തമമായ ബാല സാഹിത്യം. ജീവിതത്തെ സ്‌നേഹിക്കുന്നവയാണ് ഇതിലെ കവിതകൾ. താളബോധത്തോടെ ചൊല്ലാനുള്ള ശബ്ദ സൗകുമാര്യമുണ്ട്. കുട്ടികളിൽ ദേശ സ്‌നേഹം പകരാൻ ഇതിലെ കവിതകൾ ഉപകരിക്കും. വെർച്വൽ ഫീൽഡിൽ കുട്ടികൾ അഭിരമിച്ചാൽ ജീവിത അനുഭവങ്ങൾ കുറയും.
പൂങ്കുല കവിതാ സമാഹാരം മാതൃഭൂമി ബ്യൂറോ ചീഫ് എം.പി.സൂര്യദാസിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. അഡ്വ.പി.എം.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പുസ്തക പരിചയം നടത്തി. വിനോദ് മങ്ങത്തായ, രജനി സുരേഷ് ആശംസകൾ നേർന്നു. മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി പ്രതിസ്പന്ദനം നടത്തി. കുമാരി സുവർണ്ണ മുല്ലപ്പളളി പ്രാർത്ഥന ആലപിച്ചു. രവി മങ്ങത്തായ സ്വാഗതവും അഭിജിത്ത് നാരങ്ങാളി കേരള ബുക്ക്ട്രസ്റ്റ് നന്ദിയും പറഞ്ഞു.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *