കോഴിക്കോട്: ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ലെന്നും ഹിജാബ് നിരോധനത്തിൽ തെറ്റില്ലെന്നുമുള്ള കർണാടക ഹൈക്കോടതി വിധി പൗരാവകാശങ്ങളുടെ ലംഘനമാണെന്നും അതിലേറെ വിചിത്രമാണെന്നും എസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ.ജാഫർ പറഞ്ഞു. ഇസ്‌ലാമിൽ സർവ്വാംഗീകൃതമായി നിലനിൽക്കുന്ന ഹിജാബ് എന്ന സംസ്‌കാരം എസൻഷ്യൽ റിലിജ്യൻസ് പ്രാക്ടീസിന്റെ ഭാഗമല്ലെന്ന കോടതിയുടെ കണ്ടെത്തൽ എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. വസ്തുതാ വിരുദ്ധമായ ഇത്തരം നിരീക്ഷിണങ്ങൾ കോടതിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണ്. ഇസ്‌ലാം കാര്യമെന്ന പേരിൽ അറിയപ്പെടുന്ന അഞ്ചു കാര്യങ്ങൾ മാത്രമാണ് ഇസ്‌ലാമിക
വിശ്വാസികൾക്ക് അനിവാര്യമെന്ന കോടതി നിരീക്ഷണം മുസ്‌ലിം മതവിശ്വാസികളുടെ മറ്റു പല അവകാശങ്ങളെകൂടി ലംഘിക്കാൻ പ്രേരകമാകുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.