ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ് കായിക പ്രതിഭകളെ തിരഞ്ഞെടുക്കും

കോഴിക്കോട്: ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിലേക്കുള്ള ഈ വർഷത്തെ സെലക്ഷൻ ട്രയൽസ് ഉഷ സ്‌കൂൾ കാമ്പസിൽ വെച്ച് ഏപ്രിൽ 10ന് നടക്കും. 2009, 2010, 2011 വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെൺകുട്ടികൾക്കും, 14നും 18നും ഇടയിൽ പ്രായമുള്ളവരും സംസ്ഥാന കായിക മേളകളിൽ മികവ് തെളിയിച്ചിട്ടുള്ളവരായ പെൺകുട്ടികൾക്കും ട്രയൽസിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ പഞ്ചായത്ത്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ നിന്ന് ലഭിക്കുന്ന വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, സ്‌പോർട്‌സ് കിറ്റ് സഹിതം 10ന് ഞായർ രാവിലെ 8 മണിക്ക് ഉഷ സ്‌കൂൾ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഒളിമ്പ്യൻ ഉഷ അടങ്ങിയ സെലക്ഷൻ പാനൽ ആണ് അത്‌ലറ്റുകളെ തെരഞ്ഞെടുക്കുക. വിശദ വിവരങ്ങൾക്ക് ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ്, കിനാലൂർ, ബാലുശ്ശേരി, കോഴിക്കോട്. ഫോൺ: 0496-2645811 9539007640 ബന്ധപ്പെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *