‘അവൻ ശ്രീരാമൻ’ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട്: ഒരു സമൂഹം സമ്പന്നമാകണമെങ്കിൽ സാംസ്‌കാരിക മുഖം സമ്പുഷ്ടമാകണമെന്നും, വ്യക്തികൾ എഴുതാൻ തയ്യാറാകുന്നു എന്നതിന് ജീവിതത്തെ സ്‌നേഹിക്കാൻ തുടങ്ങി എന്നാണർത്ഥമെന്നും, ജീവിതത്തെ എതിർക്കുന്നവർക്ക് എഴുത്തുകാരനാവാനാകില്ലെന്നും സാഹിത്യകാരൻ യു.കെ.കുമാരൻ പറഞ്ഞു. കഥകൾക്ക് സമൂഹത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. കഥ കേൾക്കുവാൻ താൽപര്യപ്പെടാത്ത ആരും ലോകത്തിലില്ല എന്നതാണ് സത്യം. തന്നെ വധിക്കാൻ തയ്യാറായ സുൽത്താന് കഥ പറഞ്ഞ് കൊടുത്ത് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇതിനുദാഹരണമാണ്. കഥയെഴുത്ത് നിസാരമായ കാര്യമല്ല. കഥകൾ ജീവിതത്തിന്റെ തനതായ അവസ്ഥയിലേക്ക് പവിത്രതയിലേക്ക് നമ്മെ കൊണ്ടുപോകുന്നുവെന്നദ്ദേഹം കൂട്ടിച്ചേർത്തു. മോഹനൻ പുതിയോട്ടിലിന്റെ ചെറുകഥാ സമാഹാരമായ അവൻ ശ്രീരാമൻ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി ശ്രീധരനുണ്ണി പുസ്തകം ഏറ്റുവാങ്ങി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് ആർ.എൽ.ബൈജു മുഖ്യാതിഥിയായിരുന്നു. എഴുത്തുകാരൻ കെ.ജി.രഘുനാഥ്. സി.ആർ.സി ഡയറക്ടർ ഡോ.റോഷൻ ബിജ്‌ലി, പ്രിയദർശിനി മാസിക എഡിറ്റർ സുനിൽ മടപ്പള്ളി, സാംസ്‌കാരിക പ്രവർത്തകൻ ബൈജു മേരിക്കുന്ന് ആശംസകൾ നേർന്നു. മോഹൻ പുടിയോട്ടിൽ മറുമൊഴി ന
ടത്തി. എഡിറ്റർ, പഞ്ചാക്ഷരം ബുക്‌സ് ആന്റ് പബ്ലിക്കേഷൻസ് ഇ. ആർ. ഉണ്ണി സ്വാഗതവും, ഗ്രന്ഥകർത്താവ് നന്ദിയും പറഞ്ഞു. പഞ്ചാക്ഷരം ബുക്‌സ് ആന്റ് പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.

Share

Leave a Reply

Your email address will not be published. Required fields are marked *