കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള യാത്രക്കിടെ എൻജിൻ തകരാറായി നടുക്കടലിൽ കുടുങ്ങിയ ഉരുവിനെയും 8 തൊഴിലാളികളെയും രക്ഷപ്പെടുത്തി തീരസേന. ബേപ്പൂരിൽ നിന്ന് 10ന് പുലർച്ചെ ആന്ത്രോത്ത് ദ്വീപിപിലേക്ക് പുറപ്പെട്ട എംഎസ്‌വി ബിലാൽ ഉരുവാണ് കടലിൽ കുടുങ്ങിയത്. 250 ടൺ ചരക്ക്, ഓട്ടോറിക്ഷ, ഭക്ഷ്യ വസ്തുക്കൾ, ജെല്ലി, സിമന്റ്, ഹോളോ ബ്രിക്‌സ്, വീട്ടുപകരണങ്ങൾ, 20 പശുക്കൾ എന്നിവയാണ് ഉരുവിലുണ്ടായിരുന്നത്. ബേപ്പൂരിന് പടിഞ്ഞാറ് 8 നോട്ടിക്കൽ മൈൽ വെച്ചാണ് എഞ്ചിൻ തകരാറായത്. തൊഴിലാളികൾ ഉരുവിലെ പായകെട്ടി കരയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് കടലിൽ ഒഴുകി നട
ക്കുകയായിരുന്നു. അതുവഴി വന്ന ചരക്കു കപ്പലാണ് കോസ്റ്റ് ഗാർഡിന് വിവരം നൽകിയത്. ആഴക്കടലിൽ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ്ഗാർഡിന്റെ വിക്രം കപ്പൽ ഉരുവിനെ കെട്ടിവലിച്ച് പുറം കടലിൽ എത്തിക്കുകയും, വിക്രം കപ്പൽ തുറമുഖ വാർഫിൽ അടുപ്പിക്കാൻ പറ്റാത്തതിനാൽ കോസ്റ്റ്ഗാർഡ് ബേപ്പൂർ സ്റ്റേഷനിലെ സി-404 കപ്പൽ ഉപയോഗിച്ച്, മത്സ്യ ബന്ധന ബോട്ടിന്റെ സഹായത്തോടെ വൈകിട്ട് 7 മണിക്ക് ഉരുവിനെ കരക്കെത്തിച്ചത്. ഗുജറാത്ത് കച്ച് സ്വദേശികളായ ഹുസൈൻ, ബഷീർ, മെഹബൂബ്, തമിഴിനാട് സ്വദേശികളായ മിൽട്ടൻ,സ്റ്റീലൻ, ജോസ്‌വാ, വേലു, ശ്രീലു എന്നിവരാണ് ഉരുവിലാണ്ടായിരുന്നത്.