മേയ്ത്ര ഹോസ്പിറ്റലിൽ നെഫ്രോ യൂറോ സയൻസസ് ആന്റ് കിഡ്നി  ട്രാൻസ്പ്ലാന്റേഷൻ സെന്റർ ഓഫ് എക്സ്സലൻസ് ആരംഭിച്ചു

മേയ്ത്ര ഹോസ്പിറ്റലിൽ നെഫ്രോ യൂറോ സയൻസസ് ആന്റ് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ സെന്റർ ഓഫ് എക്സ്സലൻസ് ആരംഭിച്ചു

കോഴിക്കോട്: വൃക്കസംബന്ധമായതും മൂത്രാശയസംബന്ധമായതും പുരുഷ ആരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കു മാത്രമായി മേയ്ത്ര ഹോസ്പിറ്റലിൽ സെന്റർ ഓഫ് എക്സലൻസ് ഫോർ നെഫ്രോ യൂറോ സയൻസസ് ആന്റ് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഹോസ്പിറ്റൽ ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, ഡയറക്ടറും സെന്റർ ഓഫ് ഹാർട്ട് ആന്റ് വാസ്‌കുലർ കെയർ ഉപദേഷ്ടാവും കാർഡിയോളജി വിഭാഗം സീനിയർ കൺസൽട്ടന്റുമായ ഡോ. അലി ഫൈസൽ, നെഫ്രോളജി വിഭാഗം കൺസൽട്ടന്റ് ഡോ. വിനുഗോപാൽ, കൺസൽട്ടന്റ് ഡോ. സർഫറാസ് അസ്ലം, യൂറോളജി സയൻസസ് വിഭാഗം മേധാവിയും സീനിയർ കൺസൽട്ടന്റും റോബോട്ടിക് സർജനുമായ ഡോ. പി റോയ് ജോൺ, കൺസൽട്ടന്റും റോബോട്ടിക് സർജനുമായ ഡോ. കിരൺ എസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

നെഫ്രോളജി, യൂറോളജി, ആൻഡ്രോളജി, പ്രോസ്റ്റേറ്റ്, യൂറോഓൺകോളജി, റീകൺസ്ട്രക്ടീവ് യൂറോളജി, പീഡിയാട്രിക് യൂറോളജി ആന്റ് റീനൽ ട്രാൻസ്പ്ലാന്റേഷൻ എന്നീ വിഭാഗങ്ങൾ ഏകോപിച്ചാണ് സെന്റർ ഓഫ് എക്സലൻസ് പ്രവർത്തിക്കുന്നത്. ഒന്നിലേറെ അവയവങ്ങൾ മാറ്റിവയ്ക്കാൻ കഴിയുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ സംരംഭമായ കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിംഗി (കെ എൻ ഒ എസ്)ന്റെ അംഗീകാരം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. അവയവദാനം അനിവാര്യമായി വരുന്ന ഘട്ടങ്ങളിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ‘അവയവം മാറ്റിവയ്ക്കലി’ന് അംഗീകാരം ലഭിച്ചതോടെ മേയ്ത്ര ഹോസ്പിറ്റലിൽ വൃക്ക മാറ്റിവയ്ക്കലിന് തുടക്കമായി.

മരണനിരക്ക് കൂട്ടുന്ന അതിഗുരുതര രോഗങ്ങളെ ഏറ്റവും ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുകയും ലോകത്ത് ലഭ്യമായതിൽ ഏറ്റവും സമഗ്രവും മികച്ചതുമായ ചികിത്സ നൽകുകയുമാണ് മേയ്ത്ര ഹോസ്പിറ്റൽ ലക്ഷ്യമാക്കുന്നതെന്ന് ഹോസ്പിറ്റൽ ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ പറഞ്ഞു. ഡയാലിസിസ് മുതൽ റീനൽ ട്രാൻസ്പ്ലാന്റേഷൻ വരെ എല്ലാ ചികിത്സകളും ഇവിടെ ലഭിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *