ബജറ്റ് – വ്യാപാര മേഖലയെ നിരാശരാക്കി – രാജു അപ്‌സര

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വ്യാപാരികളെ അവഗണിച്ചെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. ആംനസ്റ്റി സ്‌കീം ആഗസ്ത് 31 വരെ നീട്ടിയതും, അതിന്റെ നികുതി ബാധ്യത ഡിസംബർ 31 വരെ അനുവദിച്ചതും നേരിയ ആശ്വാസമാണ്. ജിഎസ്ടി മൂലം വ്യാപാരികൾക്കുണ്ടായ പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരവും ബജറ്റിലില്ല.

ജിഎസ്ടിയിലെ പിഴവുകൾമൂലം വന്ന പിഴശിക്ഷകൾ ഒഴിവാക്കുന്നതിനെപ്പറ്റി ധനമന്ത്രി മൗനം പാലിക്കുകയാണ്. സംസ്ഥാന ബജറ്റിലേക്ക് പ്രതിവർഷം 20,000 കോടി രൂപ പിരിച്ച് നൽകുന്ന വ്യാപാരികളുടെ വേദനകൾക്ക് പരിഹാര നിർദ്ദേശങ്ങൾ ബജറ്റിലില്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാരികൾ അംശാദായം അടയ്ക്കുന്ന വ്യാപാരി ക്ഷേമ നിധിയിൽ നിന്നും നൽകിക്കൊണ്ടിരിക്കുന്ന പെൻഷൻ തുകയിൽ പ്രതിമാസം മുന്നൂറ് രൂപവെട്ടിക്കുറച്ചത് പ്രതിഷേധാർഹമാണ്. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ഭരണ-പ്രതിപക്ഷ എംഎൽഎമാരെ സമീപിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *