അബ്ദുൽ ഖാദർ ചികിത്സാ സഹായ സമാഹരണം

കോഴിക്കോട്: റോയൽ റണ്ണേഴ്‌സ് ക്ലബ്ബിലെ അംഗവും മികച്ച മാരത്തോൺ ഓട്ടക്കാരനുമായ അബ്ദുൽ ഖാദർ മംഗലാപരുത്തുണ്ടായ അപകടത്തിൽ ഇരു കാലുകൾക്കും ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലാണെന്നും ഭാരിച്ച തുടർ ചികിത്സക്ക് ധനസമാഹരണത്തിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഫുൾ ട്രയാത്‌ലൺ സംഘടിപ്പിക്കുകയാണെന്ന് സെക്രട്ടറി റിജേഷ് സിറിയക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
3.8 കിമി നീന്തൽ, 180കിമി സൈക്ലിംഗ്, 42.2കിമി റണ്ണിങ് ഉൾപ്പെടുന്ന ട്രയാത്‌ലൺ മാർച്ച് 12ന് വൈകിട്ട് 3 മണിക്ക് ആലുവയിൽ നിന്നാരംഭിച്ച് 13ന് രാവിലെ 8 മണിക്ക് കോഴിക്കോട് ബീച്ചിൽ സമാപിക്കും. സജീഷ് നായർ, നസീഫ്, ഷാനവാസ് എന്നിവരാണ് ട്രായത്‌ലണിൽ പങ്കെടുക്കുന്നത്. ബീച്ചിലെ സമാപന സമ്മേളനം ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ഉൽഘാടനം ചെയ്യും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ മുഖ്യാതിഥിയായിരിക്കും. അബ്ദുൽ ഗഫൂർ, നസീഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *