കേന്ദ്ര ഗവൺമെന്റിന്റെ കൃഷി സമ്മാൻ നിധി അട്ടിമറിക്കുന്നു – കർഷക മോർച്ച

കോഴിക്കോട്: പ്രതിവർഷം ആറായിരം രൂപവരെ കർഷകരുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കുന്ന പ്രധാന മന്ത്രിയുടെ കൃഷി സമ്മാൻ പദ്ധതിയിൽ ഗുണഭോക്താക്കളായ ആദായ നികുതി നൽകുന്നവർ ഉൾപ്പെടെയുള്ള അനർഹരായവരെ ഒഴിവാക്കുന്നതിനായി ഇറക്കിയ ഇ.കെ.വൈ.സി രജിസ്‌ട്രേഷൻ ഉത്തരവിന്റെ മറവിൽ കർഷകരെ കൂട്ടത്തോടെ പദ്ധതിയിൽ നിന്ന് പുറത്താക്കാൻ കൃഷി ഉദ്യാഗസ്ഥർ ശ്രമിക്കുകയാണെന്നും, രജിസ്‌ട്രേഷൻ കാലാവധി മെയ് മാസംവരെ നീട്ടിയ സാഹചര്യത്തിൽ സുതാര്യമായ നടപടികളിലൂടെ മുഴുവൻ കൃഷിക്കാർക്കും സമ്മാന പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ നടപടിയുണ്ടാവണമെന്ന് കർഷക മോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജി നായർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാളികേര കർഷകരെ രക്ഷിക്കുവാൻ കൊപ്ര സംഭരണം ഉടൻ ആരംഭിക്കണം. വന്യമൃഗ ശല്യം കുറക്കുന്നതിന് പദ്ധതി നടപ്പിലാക്കാൻ കേന്ദ്രം അനുവദിച്ച 74.84 കോടി രൂപയിൽ കഴിഞ്ഞ വർഷം വരെ 40.05 കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. സൗരോർജ്ജ വേലി നിർമ്മിക്കുക, മുള്ളുവേലി കെട്ടുക, കാടിനുള്ളിൽ മൃഗങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കുക, കൃത്രിമ ജലാശയങ്ങൾ നിർമ്മിക്കുക എന്നിവ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി വന്യമൃഗ ശല്യം തടയാനാകും. കാട്ടുപന്നി ആക്രമണ സാധ്യത നിശ്ചയിച്ച ഹോട്ട് സ്‌പോട്ടുകളുടെ അപാകത പരിഹരിക്കണം. കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് പി.പി മുരളിയും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *