മിഠായി തെരുവ് നൈറ്റ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ മാർച്ച് 19 മുതൽ ജൂലായ് 16വരെ

മിഠായി തെരുവ് നൈറ്റ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ മാർച്ച് 19 മുതൽ ജൂലായ് 16വരെ

കോഴിക്കോട്: മലബാറിലെ വ്യാപാര രംഗത്തെ പ്രധാന കേന്ദമായ കോഴിക്കോട് മിഠായിതെരുവിലെ ഷോപ്പിങ്ങ് ഫെസ്റ്റിവൽ മാർച്ച് 19 മുതൽ ജൂലായ് 16വരെ നടക്കുമെന്ന് മിഠായിതെരുവ് കൂട്ടായ്മ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാർച്ച് 19ന് ഫെസ്റ്റിവൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മിഠായി തെരുവിലെ 2500ഓളം വ്യാപാര സ്ഥാപനങ്ങളും 800 ഓളം വഴിയോരക്കച്ചവടക്കാരും ഷോപ്പിങ്ങ് ഫെസ്റ്റിവലിൽ പങ്കാളികളാകും. 250 രൂപ മുതലുള്ള എല്ലാ പർച്ചേസിനും ഒരു കൂപ്പൺ ലഭിക്കും. എല്ലാ ദിവസവും നറുക്കെടുപ്പും വിജയികൾക്ക് സമ്മാനങ്ങളും നൽകും. ഫെസ്റ്റിവൽ ഉദ്ഘാടനം മുതൽ എല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി 12 മണിവരെ എല്ലാ കച്ചവടക്കാരും തുറന്ന് പ്രവർത്തിക്കും. മാസത്തിലെ രണ്ടാം ശനിയാഴ്ച മിനി ബംപർനറുക്കെടുപ്പ് നടക്കും. മേളയുടെ സമാപനത്തിൽ മെഗാ സമ്മാനവും ഉപഭോക്താക്കൾക്ക് നൽകും. സാധനങ്ങൾക്ക് ഫെസ്റ്റിവൽ ദിവസങ്ങളിൽ ഡിസ്‌കൗണ്ട് ലഭിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി കലാപരിപാടികൾ, സ്ട്രീറ്റ് ഫുഡ് എന്നിവയും സംഘടിപ്പിക്കും. കോവിഡിന് ശേഷം വ്യാപാര മേഖല സജീവമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അബ്ദുൽ ഗഫൂർ(ചെയർമാൻ), എവിഎം കബീർ വൈസ് ചെയർമാൻ, ഷഫീക്ക് പട്ടാട്ട് ജോ.കൺവീനർ, റഫീക്ക് കമാന്റോ ട്രഷറർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *