ജി എസ് ടി ഭവനു മുമ്പിൽ ധർണ്ണ നടത്തി

ജി എസ് ടി ഭവനു മുമ്പിൽ ധർണ്ണ നടത്തി

കോഴിക്കോട്: ജി എസ് ടി ഡിപ്പാർട്‌മെന്റിന്റെ വ്യാപാരി ദ്രോഹ നടപടികൾക്കെതിരെ യുണൈറ്റഡ് മർച്ചന്റ്്‌സ് ചേംബർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജി എസ് ടി ഭവനു മുമ്പിൽ ധർണ്ണ നടത്തി. കടകളിൽ ഉദ്യാഗസ്ഥർ കയറി ത്ത് ടെസ്റ്റ് പർച്ചേസ് എന്ന പേരിലുള്ള നടപടി അവസാനിപ്പിക്കുക, ജി എസ് ടി നിലവിൽ വന്ന സമയത്ത് അജ്ഞത മൂലമുണ്ടായ നിസാര തെറ്റുകൾക്ക് ഭീമൻ പിഴ വിധിക്കുന്നത് നിർത്തലാക്കുക, സ്വർണ്ണ കടകളിൽ സിസിടിവി ക്യാമറ ഘടിപ്പിച്ച് ജിഎസ്ടി ഓഫീസുമായി ബന്ധപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും പിൻമാറുക, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചരക്ക് വാങ്ങി കേരളത്തിൽ വിൽപ്പന നടത്തുന്ന വ്യാപാരികൾക്ക് ടാക്‌സ് ഇൻപുട്ട് അനുവദിക്കുക, ജിഎസ്ടി നിയമം സുതാര്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടന്ന ധർണ്ണ ജില്ലാ ജനറൽ കൺവീനർ ടി.പി.അബ്ദുൽ ഷഫീക്ക് ഉൽഘാടനം ചെയ്തു. ജില്ലാ ചെയർമാൻ രൂപേഷ് കോളിയോട്ട് അധ്യക്ഷം വഹിച്ചു. ആൾ കേരള ടാക്‌സ് പ്രാക്ടീഷ്യനേഴ്‌സ് ജില്ലാ പ്രസിഡണ്ട് ടി.പി പ്രജീഷ് മുഖ്യ പ്രഭാഷണം നടത്തി. സന്തോഷ് കുമാർ(ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ), ഒ.കെ.നജീബ്, കൃഷ്ണദാസ് കാക്കൂർ, നസീർ കൊയിലാണ്ടി, അബ്ദുൽ ലത്തീഫ്, ഉസ്മാൻ.കെ.എം.എ പ്രസംഗിച്ചു. ജില്ലാ വൈസ് ചെയർമാൻ ഫൈസൽ കൂട്ടമരം സ്വാഗതവും ജില്ലാ ട്രഷറർ സി.കെ.സുനിൽ പ്രകാശ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *