സ്ത്രീ തിലകം വനിതാദിനാഘോഷം

സ്ത്രീ തിലകം വനിതാദിനാഘോഷം

കോഴിക്കോട്: നടൻ തിലകൻ അനുസ്മരണ സമിതി വനിതാ വിഭാഗം സ്ത്രീ തിലകം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അര നൂറ്റാണ്ടിന്റെ സേവന പ്രവർത്തനങ്ങൾക്ക് മാതൃകാ വനിത ഡോക്ടർ ഷീല നൂണിനെ ചടങ്ങിൽ എം.എൽ.എ ആദരിച്ചു. തിലകൻ അനുസ്മരണ സമിതി സംസ്ഥാന പ്രസിഡണ്ട് ജഗത്മയൻ ചന്ദ്രപുരി മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീ തിലകം ജില്ലാ പ്രസിഡണ്ട് നിഷ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സിന്ധു സൈമൺ, സി.പി.ശ്രീകല, നിഷ പുളിയോത്ത്, ഫൗസിയ അസീസ്, കലാമണ്ഡലം ലളിത, ഡോ.ഒലിവർ നൂൺ, ഗീത ടീച്ചർ, ചന്ദ്രിക.വി.എം പ്രസംഗിച്ചു. വനിതകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *