ഇ.വി.ഉസ്മാൻകോയ അനുസ്മരണ സമ്മേളനം 19ന്

കോഴിക്കോട്: നഗരത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും ഡി.സി.സി വൈസ് പ്രസിഡണ്ടുമായിരുന്ന ഇ.വി.ഉസ്മാൻകോയയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മാർച്ച് 19ന് വൈകിട്ട് 5 മണിക്ക് ഹോട്ടൽ അളകാപുരിയിൽ അനുസ്മരണ സമ്മേളനം നടക്കും. കെ.മുരളീധരൻ.എം.പി. ഉൽഘാടനം ചെയ്യും. ഡോ.കെ.കുഞ്ഞാലി അദ്ധ്യക്ഷത വഹിക്കും. ഇ.വി.ഉസ്മാൻ കോയയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഡോ.കെ.മൊയ്തുവിന് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ സമർപ്പിക്കും. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പ്രശസ്തി പത്രവും, എം.വി.കുഞ്ഞാമു പൊന്നാടയുമണിയിക്കും. പി.ഇസ്മയിൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എൻ.സി.അബൂബക്കർ, കോർപ്പറേഷൻ കൗൺസിലർമാരായ എസ്.കെ.അബൂബക്കർ, കെ.മൊയ്തീൻകോയ, ഡോ.സി.എം.അബൂബക്കർ, മലയാള മനോരമ മുൻ റസി.എഡിറ്റർ കെ.അബൂബക്കർ, ആർ.ജയന്ത് കുമാർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. അനുസ്മരണ സമിതി ജനറൽ കൺവീനർ എം.പി.ഇമ്പിച്ചഹമ്മദ് സ്വാഗതവും, സി.ടി.ഹസീബ് നന്ദിയും പറയും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *