വിജ്ഞാന വ്യാപന ശാക്തീകരണ പദ്ധതി ഉദ്ഘാടനവും അവാർഡ് സമർപ്പണവും

വിജ്ഞാന വ്യാപന ശാക്തീകരണ പദ്ധതി ഉദ്ഘാടനവും അവാർഡ് സമർപ്പണവും

കോഴിക്കോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2021-22 വർഷത്തെ വിജ്ഞാന വ്യാപന ശാക്തീകരണ പദ്ധതി ഉദ്ഘാടനവും, ജില്ലാതല പച്ചക്കറി കൃഷി, ജൈവ കൃഷി വിജ്ഞാന വ്യാപന അവാർഡ് സമർപ്പണവും മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ എസ്.കെ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണ്ണ ജൈവ കാർഷിക മണ്ഡലം ഒന്നാം സ്ഥാനം നേടിയ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് മന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്കുള്ള
അവാർഡ് ദാനം അസിസ്റ്റന്റ് കലക്ടർ മുകുന്ദ് കുമാർ ഐ എ എസ് നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡറക്ടർമാരായ ഗീത.കെ.ജി കാക്കൂർ ബ്ലോക്ക്, ദിലീപ് കുമാർ കൊയിലാണ്ടി ബ്ലോക്ക്, രേണു.പി. തോടന്നൂർ ബ്ലോക്ക് എന്നിവർക്കാണ് ജില്ലയിലെ ഏറ്റവും മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർക്കുള്ള ഒന്നും രണ്ടും മൂന്നും സ്ഥാനം.
കൃഷി ഓഫീസർമാരായ അശ്വതി തൂണേരി കൃഷിഭവൻ, അപർണ്ണ കടലുണ്ടി കൃഷി ഭവൻ, ഷെൽജ നടുവണ്ണൂർ കൃഷിഭവൻ എന്നിവരാണ് ജില്ലയിലെ മികച്ച ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കൃഷി ഓഫീസർമാർ.
പച്ചക്കറി കൃഷി വികസന പദ്ധതിയിലെ പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി.ശിവാനന്ദൻ നിർവ്വഹിച്ചു. പെരുവയൽ കൃഷിഭവൻ പരിധിയിലെ സോമൻ എരിയമംഗലത്ത് ഒന്നാം സ്ഥാനവും, തലക്കുളത്തൂർ കൃഷിഭവൻ പരിധിയിലെ നിഷിദ്.എം ഒഴുക്കിൽ മീത്തൽ വീട് രണ്ടാം സ്ഥാനവും, കീഴരിയൂർ കൃഷിഭവൻ പരിധിയിലെ ഒ.കെ.സുരേഷ് നെല്ലിയുള്ളതിൽ താഴെ വീട് മൂന്നാം സ്ഥാനവും നേടി.
ഓണത്തിന് ഒരു മുറം പച്ചക്കറി, മികച്ച കർഷകയായി ദീപ ഷിജുവും, പെരുവയൽ കൃഷിഭവൻ പരിധിയിലെ ജയപ്രകാശ് മനയ്ക്കൽ പുതിയോട്ടിൽ രണ്ടാം സ്ഥാനവും പെരുമണ്ണ കൃഷി ഭവൻ പരിധിയിലെ വി.ടി.നാരായണൻ, കാക്കൂർ കൃഷിഭവൻ പരിധിയിലെ ഹക്കീം തിരുത്തിപുറത്ത് മൂന്നാം സ്ഥാനവും നേടി.
പച്ചക്കറി വികസന പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൃഷി ഓഫീസർമാരായ രൂപ നാരായണൻ കുന്ദമംഗലം ബ്ലോക്ക്, ലേഖ.കെ. കൊടുവള്ളി ബ്ലോക്ക്, ബിന്ദു പേരാമ്പ്ര ബ്ലോക്ക് എന്നിവർ ഏറ്റവും മികച്ച കൃഷി അസിസ്റ്റന്റ് ഡയരക്ടർമാരായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൃഷി ഓഫീസർമാരായ വിജയ കൃഷ്ണൻ ചാത്തമംഗലം, സജീറ.സി നാദാപുരം, ദിലീപ് കുമാർ.ടി ചേളന്നൂർ എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനം ലഭിച്ചത്.
കൃഷി അസിസ്റ്റന്റുമാരായ ഷൈജു മാത്യു.കെ.എം പുതുപ്പാടി, റീബ.കെ. പെരുവയൽ, ബീന.ബി അത്തോളി കൃഷിഭവൻ എന്നിവരാണ് ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റ്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യാഭ്യാസ ഇതര സ്ഥാപനങ്ങളായ സെന്റ്‌മേരീസ് യൂ.പി.സ്‌കൂൾ ആനക്കാംപൊയിൽ ഒന്നാം സ്ഥാനവും, ജി.എം.എൽ.പി ആന്റ് യു.പി സ്‌കൂൾ വെളിമണ്ണ രണ്ടാം സ്ഥനവും ഒലിവ് പബ്ലിക് സ്‌കൂൾ പേരാമ്പ്ര മൂന്നാം സ്ഥാനവും നേടി.
കാർഷിക പ്രവർത്തനങ്ങളിൽ തിരുവമ്പാടി കൃഷിഭവൻ പരിധിയിൽ വരുന്ന സെന്റ്‌മേരീസ് യു.പി.സ്‌കൂൾ പ്രധാനധ്യാപകൻ ജെയിംസ് ജോഷി ഒന്നാം സ്ഥാനവും കോഴിക്കോട് കൃഷിഭവൻ പരിധിയിൽ വരുന്ന എം.എസ്.എസ് പബ്ലിക് സ്‌കൂൾ പ്രധാനധ്യാപിക സിന്ധു.ബി.പി രണ്ടാം സ്ഥാനവും, ഓമശ്ശേരി കൃഷിഭവൻ പരിധിയിൽ വരുന്ന ജി.എം.എൽ.പി ആന്റ് യു.പി. സ്‌കൂൾ അധ്യാപകൻ അഹമ്മദ്കുട്ടി മൂന്നാം സ്ഥാനവും നേടി.
കാർഷിക പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അധ്യാപകരായ ജി.എസ്.എസ് ചെറുവാടി സ്‌കൂൾ അധ്യാപകൻ ഉണ്ണികൃഷ്ണൻ ഒന്നാം സ്ഥാനവും കോഴിക്കോട് എം.എസ്.എസ്.പബ്ലിക് സ്‌കൂൾ അധ്യാപിക ഉഷാകുമാരി രണ്ടാം സ്ഥാനവും പേരാമ്പ്ര ഒലിവ് പബ്ലിക് സ്‌കൂൾ അധ്യാപിക മിനി മൂന്നാം സ്ഥാനവും നേടി.
പബ്ലിക് സ്ഥാപനങ്ങൾക്കുള്ള പ്രൊജക്ട് അടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിയിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ചാത്തമംഗലം കൃഷിഭവൻ പരിധിയിൽ വരുന്ന കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ഒന്നാം സ്ഥാനവും, വടകര കൃഷിഭവൻ പരിധിയിൽ വരുന്ന ഫയർ ആന്റ് റസ്‌ക്യൂ സ്റ്റേഷൻ വടകര രണ്ടാം സ്ഥാനവും, കോഴിക്കോട് കൃഷിഭവൻ പരിധിയിൽ വരുന്ന കാർഷിക നഗര മൊത്ത വിതരണ കേന്ദ്രം വേങ്ങേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രൈവറ്റ് സ്ഥാപനങ്ങൾക്കുള്ള പ്രൊജക്ട് അടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിയിൽ പനങ്ങാട് കൃഷിഭവനിൽ വരുന്ന ഒരുമ റസിഡൻസ് അസോസിയേഷന് പ്രവർത്തന മികവിനുള്ള അവാർഡും ലഭിച്ചു. ജില്ലാ കലക്ടർ എൻ.തേജ്‌ലോഹിത് റെഡ്ഡി ഐ എ എസ്, ജില്ലാ പഞ്ചായത്തംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ കൃഷി ഓഫീസർ ശശി പൊന്നണ സ്വാഗതവും, കൃഷി ഡപ്യൂട്ടി ഡയറക്ടർ എ.പുഷ്പ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *