അൽഫോൻസ കോളേജ്  മെഗാ ജോബ് ഫെയർ 12ന്

അൽഫോൻസ കോളേജ് മെഗാ ജോബ് ഫെയർ 12ന്

കോഴിക്കോട്: തിരുവമ്പാടി അൽഫോൻസ കോളേജ്, കെ.സി.വൈ.എം താമരശ്ശേരി രൂപത, കത്തോലിക്കാ കോൺഗ്രസ്സ്, ജി-ടെക്, എയ്ഡർ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ 12ന് ശനിയാഴ്ച മെഗാ ജോബ് ഫെയർ നടത്തുമെന്ന് പ്രിൻസിപ്പൽ ഡോ.ചാക്കോ കാളം പറമ്പിലും, കോളേജ് മാനേജർ ഫാദർ സ്‌കറിയ മങ്ങരയിലും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാലത്ത് 9.30ന് കോളേജ് അങ്കണത്തിൽ മേളയുടെ ഉൽഘാടനം താമരശ്ശേരി രൂപത വികാരി ജനറാളും കോളേജ് ട്രസ്റ്റ് പ്രസിഡണ്ടുമായ മോൺ ജോൺ ഒറവങ്കര നിർവ്വഹിക്കും. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ജോസ് മാവറ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി പുളിക്കാട്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് ചെമ്പകശ്ശേരി എന്നിവർ ആശംസകൾ നേരും. കോളേജ് പ്രിൻസിപ്പൽ ഡോ.ചാക്കോ കാളംപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ജോബ്‌ഫെയറിൽ 50ഓളം കമ്പനികൾ 1000ത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കും. പ്ലസ്ടു, ഡിഗ്രി, പിജി തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും മേളയിൽ പങ്കെടുക്കാം. ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്റ്റാഫ്, അറ്റൻഡർ, ക്ലിനിങ് സ്റ്റാഫ് എന്നീ തസ്തികകൾക്കായി പ്രത്യേക കൗണ്ടർ ഒരുക്കും. കഴിഞ്ഞ ഏഴ് വർഷമായി പ്രവർത്തിച്ചു വരുന്ന അൽഫോൻസ കോളേജ് പഠനത്തിന് ശേഷം പ്ലെയ്‌സ്‌മെന്റിന് പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗം കൂടിയാണ് ജോബ് ഫെയറെന്നും, ഗ്രാമീണ മേഖലയിൽ ഇത് ആദ്യ സംരംഭമാണെന്നും പ്രിൻസിപ്പൽ ഡോ.ചാക്കോ കാളംപറമ്പിൽ കൂട്ടിച്ചേർത്തു.
ജി-ടെക് ഇതുവരെ 215 ജോബ്‌ഫെയർ നടത്തിയിട്ടുണ്ടെന്നും ജി-ടെകിന്റെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും, ഒരു ഉദ്യോഗാർത്ഥിക്ക് 4 കമ്പനികളിൽ രജിസ്റ്റർ ചെയ്യാമെന്നും ജി-ടെക് മാർക്കറ്റിംഗ് മാനേജർ അൻവർ സാദിഖ് പറഞ്ഞു. 3 ജില്ലകളിലെ കോളേജുകളിൽ ജോബ് ഫെയറിന്റെ വിവരങ്ങൾ നൽകിയിട്ടുണ്ട്. രജിസ്‌ട്രേഷൻ സൗജന്യമാണ്. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന ഡോക്യുമെന്റുകൾ കൊണ്ടുവരേണ്ടതാണ്. അപ്‌ഡേറ്റ് ചെയ്ത ബയോഡാറ്റ 5 കോപ്പി, പാസ്‌പോർട് സൈസ് ഫോട്ടോ 2 എണ്ണം, മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെങ്കിൽ എൻട്രി പാസ് https://g5.gobsbank.com/jobfair ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ അൽഫോൻസ കോളേജ്: 0495/2254055 8606890272 ജി-ടെക്: 9526883377 9526019526. പ്രോഗ്രാം കോർഡിനേറ്റർ ജോസഫ് പുളിമൂട്ടിൽ, കോളേജ് യൂണിയൻ ചെയർമാൻ ആകാശ് ശിവകുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *