റോട്ടറി ക്ലബ്ബ് കാലിക്കറ്റ് ഈസ്റ്റ് വനിതാ ശിൽപ്പശാല നടത്തി

റോട്ടറി ക്ലബ്ബ് കാലിക്കറ്റ് ഈസ്റ്റ് വനിതാ ശിൽപ്പശാല നടത്തി

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് കാലിക്കറ്റ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ, മലബാർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ചക്കോരത്ത്കുളം റോട്ടറി യൂത്ത് സെന്ററിൽ വെച്ച് വനിതകൾക്കായി ശിൽപ്പശാല നടത്തി. മേയർ ഡോ.ബീനഫിലിപ്പ് ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ജോ.സിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്രസ്റ്റ് കാൻസറും, ഗർഭാശയ കാൻസറും എന്ന വിഷയത്തിൽ ഡോ.പ്രൊഫ.പി.ആർ.ശശീന്ദ്രനും, സ്ത്രീകളുടെ ആരോഗ്യത്തിൽ മെൻസ്ട്രൽ കപ്പിന്റെ പ്രാധാന്യം എന്ന വിഷത്തിൽ മലബാർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.മിലിമോണിയും ബോധവൽക്കരണ ക്ലാസ്സെടുത്തു.
യുവതികളിൽ വാക്‌സിനിലൂടെ സെർവിക്കൽ കാൻസർ തടയുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ഡോ.മോഹൻസുന്ദരം ക്ലാസ്സെടുത്തു. തുടർന്ന് രോഗ നിർണയത്തിനാവശ്യമായ പാപ്‌സ്മിയർ ടെസ്റ്റും നടത്തി. കാൻസർ രോഗത്തെ അതിജീവിച്ചശേഷം മെറിറ്റോടുകൂടി ഒന്നാം വർഷ എംബിബിഎസിന് അഡ്മിഷൻ കരസ്ഥമാക്കിയ വൈഷ്ണവിയെ മേയർ പൊന്നാടയണിയിച്ചാദരിക്കുകയും പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. ബാലസേവികാ സദൻ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കുള്ള അരി വിതരണവും നടത്തി. ഡോക്ടർമാരായ സുരേഷ്.ടി, സേതു ശിവശങ്കർ, ബിന്ധ്യ, എൻ.മോഹനൻ, ഇർഷാദ്, രമാദേവി, എം.ശ്രീകുമാർ, എം.രാജഗോപാൽ, കൃഷ്ണ സൂരജ്, സെക്രട്ടറി ബവീഷ് പെന്നപുറത്ത് പ്രസംഗിച്ചു. 9,10 ക്ലാസുകളിൽ ഉന്നത നിലവാരം പുലർത്തിയ 10 പെൺകുട്ടികൾക്ക് 3000 രൂപയുടെ റോട്ടറി ക്ലബ്ബ് സ്‌കോളർഷിപ്പും ചടങ്ങിൽവെച്ച് നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *