മണിമുഴക്കം ഇന്ന്

കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ആറാമത് കലാഭവൻ മണി പുരസ്‌കാര സമർപ്പണം (മണിമുഴക്കം) ഇന്ന് ഞായർ വൈകിട്ട് 3 മണി മുതൽ മാനാഞ്ചിറ സ്‌ക്വയർ ഓപ്പൺ സ്റ്റേജിൽ നടക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. സിനിമ സംവിധായകൻ വി.എം.വിനു മുഖ്യാതിഥിയായിരിക്കും. ബാബു പറശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തും. സർട്ടിഫിക്കറ്റ് വിതരണം ജഗത്മയൻ ചന്ദ്രപുരി നിർവ്വഹിക്കും. പുരസ്‌കാര ജേതാക്കളെ ഡോ.എം.പി.വാസു മുടൂർ പരിചയപ്പെടുത്തും. മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എഫ് ജോർജ്ജ്, ചിത്രകാരൻ നിയതി ശ്രീകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരായ ഡോ.അസീസ് തരുവണ, കെ.യു.ഹരിദാസ് വൈദ്യർ, അഡ്വ.പ്രദീപ് പാണ്ടനാട്, രജനി.പി.ടി, ഷാജു പനയൻ, ബിജു അരിക്കുളം, സിന്ധു പന്തളം, അമിത് കോട്ടക്കൽ എന്നിവർക്ക് കലാഭവൻ മണി പുരസ്‌കാരങ്ങൾ സമ്മാനിക്കും. തുടർന്ന് നാടൻ പാട്ടുൽസവം അരങ്ങേറും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *