പ്രവാസി ഡവലപ്‌മെന്റ് റിഹാബിലിറ്റേഷൻ സെന്റർ പത്താം വാർഷികാഘോഷം

പ്രവാസി ഡവലപ്‌മെന്റ് റിഹാബിലിറ്റേഷൻ സെന്റർ പത്താം വാർഷികാഘോഷം

കോഴിക്കോട്: പ്രവാസി ക്ഷേമത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി ഡവലപ്‌മെന്റ് റിഹാബിലിറ്റേഷൻ സെന്ററിന്റെ പത്താം വാർഷികാഘോഷവും, പുരസ്‌കാര ദാനവും ഹോട്ടൽ അളകാപുരിയിൽ നടന്നു. കാലിക്കറ്റ് ബാർ കൗൺസിൽ പ്രസിഡണ്ട് അഡ്വ.എം.എസ്.സജി പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഐ വെൽഫെയർ ഫോറം ചെയർമാൻ മൊഹിയുദ്ദീൻ മദനി അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ആറ്റക്കോയ പള്ളിക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. ഡോ.വി.എം.വിജയൻ ഗുരുക്കൾക്ക് ഗുരു ശ്രേഷ്ഠ പുരസ്‌കാരവും, പ്രവാസി സാഹിത്യകാരൻ കെ.പി.സജിതിന് സാഹിതി ശ്രേഷ്ഠ പുരസ്‌കാരവും അഡ്വ.എം.എസ്.സജി സമ്മാനിച്ചു. കാത്തലിക് സിറിയൻ ബാങ്ക് ക്ലസ്റ്റർഹെഡ് ഷിജു തോപ്പിൽ പുരസ്‌കാര ജേതാക്കളെ പൊന്നാടയണിയിച്ചാദരിച്ചു. ജീവന ഡയറക്ടർ ഫാദർ.ആൽഫ്രഡ.് വി.സി പ്രശസ്തി പത്രം സമർപ്പിച്ചു. പ്രവാസി പഠന സഹായ വിതരണം പ്രൊഫ. വർഗ്ഗീസ് മാത്യു നിർവ്വഹിച്ചു. പ്രവാസി നിവാസി ബദാന ജനറൽ സെക്രട്ടറി ടി.കെ.മമ്മത് ഹാജി ലോഗോ പ്രകാശനം ചെയ്തു. ഡോ.പ്രിയദർശൻലാൽ, വി.പി.മോഹൻ ഗുരുക്കൾ ആശംസകൾ നേർന്നു. പുരസ്‌കാര ജേതാക്കളായ ഡോ.വി.എം.വിജയൻ ഗുരുക്കൾ, കെ.പി.സജിത്ത് സംസാരിച്ചു. എ.കെ.സത്താർ സ്വാഗതവും, കെ.വിജയരാഘവൻ കഴുങ്ങാൻചേരി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *