കിഫ്‌ക്കോൺ കമ്പനിക്കെതിരെ പരാതിയുമായി ഓഹരിയുടമകൾ

കോഴിക്കോട്: കേരള അയേൺ ഫാബ്രിക്കേറ്റ്‌സ് കൺസേർഷ്യം ലിമിറ്റഡിനെതിരെ (കിഫ്‌ക്കോ

ൺ) പരാതിയുമായി ഓഹരി ഉടമകൾ രംഗത്ത്. കമ്പനിയിൽ നിക്ഷേപിച്ച

ഷെയർ തുക തിരിച്ചു നൽകുന്നില്ലെന്നും, ഡിവിഡണ്ട് ലഭിക്കുന്നില്ലെന്നും കമ്പനിയുടെ ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും പോലീസ് കമ്മീഷണർക്കും വിജിലൻസിനും പരാതി നൽകിയതായി ഓഹരിയുടമകൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള ഭരണ സമിതി അഴിമതി നടത്തുകയാണെന്നവർ ആരോപിച്ചു. ജില്ലയിലെ ആയിരത്തി ഒരുനൂറോളം വെൽഡിംഗ് യൂണിറ്റുടമകൾ ഷെയർ നൽകിയാരംഭിച്ച കമ്പനി നഷ്ടത്തിലാണെന്നവർ പറഞ്ഞു. അധികൃതർ വിഷയത്തിലിടപെട്ട് കുറ്റക്കാരെ ശിക്ഷിക്കാനും ഓഹരിയുടമകൾക്ക് നിക്ഷേപത്തുക തിരിച്ചു നൽകാനും നടപടിയുണ്ടാവണം. പ്രശ്‌ന പരിഹാരം ഉണ്ടാകാത്ത് പക്ഷം സമര പരിപാടികൾ ആവിഷ്‌ക്കരിക്കും.ഓഹരിയുടമകളായ വി.കെ.സുധാകരൻ, ഗിരീഷ്.കെ, അബ്ദുൽ അസീസ്, ശ്രീജിത്ത് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *