തേൻ ആഹാരവും ഔഷധവും – ഡോ.പി.എം.വാരിയർ

കോഴിക്കോട്: തേൻ ആഹാരവും ഔഷധവുമാണെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ പറഞ്ഞു. വൈറ്റമിൻ, മിനറൽസ്, മൈക്രോ ന്യൂട്രിയൻസ്‌എന്നിവ യെല്ലാം അതിലടങ്ങിയിട്ടുണ്ട്. ഡയബറ്റിക്‌സ് ഉള്ളവർക്കും നിയന്ത്രിതമായി കഴിക്കാം. ആയൂർവ്വേദ മരുന്നുകളായ ലേഹ്യം, അരിഷ്ടം എന്നിവയിൽ തേൻ ചേർക്കുന്നുണ്ട്. അമിത തടിയുള്ളവർക്ക് ഇളം ചൂടുവെള്ളത്തിൽ തേൻ നശ്ചിത അളവിൽ ചേർത്തു സ്ഥിരമായി കഴിച്ചാൽ തടി കുറയും.  ശുദ്ധമായ തേൻ ഉപയോഗിച്ച് നിർമ്മിക്കുന്ന ബി ഗുഡ് ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വികെഎസ് വേർവ് നെക്ടർസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ബി ഗുഡ് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share

Leave a Reply

Your email address will not be published. Required fields are marked *