കാലിക്കറ്റ് ഈസ്റ്റ് റോട്ടറി ക്ലബ്ബ് വനിതാ സെമിനാർ ഇന്ന്

കോഴിക്കോട്; അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കോഴിക്കോട്, മലബാർ ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം സഹകരണത്തോടെ വനിതകൾക്കായി ശിൽപശാല സംഘടിപ്പിക്കും. ചക്കരോത്ത്കുളം റോട്ടറി യൂത്ത് സെന്ററിൽ ഇന്ന് രാവിലെ 9 മണിക്ക് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
ബ്രസ്റ്റ് കാൻസറും ഗർഭാശയ കാൻസറും എന്ന വിഷയത്തിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കാൻസർ വിഭാഗമായ അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് തലവൻ ഡോ.പ്രൊഫ.പി.ആർ.ശശീന്ദ്രനും, സ്ത്രീകളുടെ ആരോഗ്യത്തിൽ മെൻസ്ട്രൽ കപ്പിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറും ഗൈനക്കോളജിസ്റ്റും ലാപ്രോസ്‌കോപ്പിക്ക് സർജനുമായ ഡോ. മിലി മോണി ക്ലാസെടുക്കും.
രോഗ നിർണ്ണയത്തിന് ആവശ്യമായ പാപ്‌സ്‌മെയർ ടെസ്റ്റും നടത്തുവാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
9 വയസ്സിനും 26 വയസ്സിനും ഇടയിലുള്ള യുവതികളിൽ വാക്‌സിനിലൂടെ സെർവിക്കൽ കാൻസർ തടയുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് മനോഹർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.മോഹൻ സുന്ദരം വിശദീകരിക്കും.
സർക്കാർ സ്‌കൂളിലെ 9,10 ക്ലാസ്സുകളിൽ ഉന്നത നിലവാരം പുലർത്തുന്ന 10 പെൺകുട്ടികൾക്ക് റോട്ടറി കാലിക്കറ്റ് ഈസ്റ്റ് നൽകുന്ന 3000 രൂപ വീതമുള്ള സ്‌കോളർഷിപ്പ്‌  ചടങ്ങിൽവെച്ച് വിതരണം ചെയ്യുന്നു.
കാൻസർ രോഗത്തെ അതിജീവിച്ച ശേഷം മെറിറ്റോടുകൂടി ഒന്നാംവർഷ എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥിനിയെ ആദരിക്കുകയും അവർക്ക് വേണ്ട പഠനോപകരണങ്ങൾ നൽകുകയും ചെയ്യും. ബാലസേവികാ സദൻ വിദ്യാർത്ഥികളുടെ കുടുംബങ്ങളിലേക്ക് അരി വിതരണവും നടത്തും.
വാർത്താ സമ്മേളനത്തിൽ കാലിക്കറ്റ് ഈസ്റ്റ് റോട്ടറി പ്രസിഡണ്ട് ഡോ. സിജു കുമാർ, കമ്മ്യൂണിറ്റി സർവ്വീസ് ഡയറക്ടർ എം.രാജഗോപാൽ, സെക്രട്ടറി ബവീഷ് പെന്നാപുറത്ത്, ട്രഷറർ എം.ശ്രീകുമാർ, ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ എക്‌സക്യൂട്ടീവ് മെമ്പർ ഡോ.നീന കുമാർ, ഡോ.ബിന്ധ്യ കെ.ആർ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *