കോഴിക്കോട്: സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 4ന് വെള്ളിയാഴ്ച കാലത്ത് 10.30 മുതൽ കലക്ട്രേറ്റിന് മുമ്പിൽ ധർണ്ണ നടത്തുമെന്ന് ജില്ലാ ചെയർമാൻ കെ.ബാലനാരായണനും, കൺവീനർ എം.എ.റസാഖ് മാസ്റ്ററും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്യും. എം.പിമാരായ കെ.മുരളീധരൻ, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.രാഘവൻ, അബ്ദുസമദ് സമദാനി, രാജ്മോഹൻ ഉണ്ണിത്താൻ, പി.വി.അബ്ദുൽ വഹാബ്, എം.എൽ.എ മാരായ ടി.സിദ്ദീഖ്, എം.കെ.മുനീർ പ്രസംഗിക്കും. കാസർഗോഡ്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവർ പങ്കെടുക്കും.