കോഴിക്കോട്: പ്രകൃതിയിൽ നിന്നും വർണ്ണങ്ങൾ ഉണ്ടാക്കി പ്രകൃതിയെ വരയ്ക്കുക എന്ന ആശയവുമായി, അപ്പച്ചെടി, തുളസി, ആര്യവേപ്പ്, പച്ചമഞ്ഞൾ, പതിമുഖം മൈലാഞ്ചി, തേയില, തേക്കിൻ ഇല, മുറിയൂട്ടി, തെച്ചി, മുന്തിരിതൊലി, ശങ്കു പുഷ്പം എന്നിവയുടെ ഇലകളും പൂക്കളും തടികളും അരച്ചെടുത്തും ചാലിച്ചും കുറുക്കിയും ഉണക്കിയും പല രൂപത്തിലാക്കി പേപ്പറിലും ക്യാൻവാസിലും കോറത്തുണിയിലും ചിത്ര രചന നടത്തുന്ന ആർടിസ്റ്റ് ഷിബുരാജിന്റെ ഇലചായ ചിത്ര പ്രദർശനം മാർച്ച് 1 മുതൽ 6വരെ കേരള ലളിതകലാ അക്കാദമിയുടെ ആർട്ട്ഗാലറിയിൽ കേരള ചിത്രകലാ പരിഷിത്തിന്റെ നേതൃത്വത്തിൽ ഏറ്റവും പുതിയ 25 ഓളം പ്രകൃതിവർണ്ണ ചിത്രങ്ങളുടെ പ്രദർശനം നടക്കും. 4 മണിക്ക് കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന സെക്രട്ടറി രാജീവ് കോട്ടക്കൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി മുഖ്യാതിഥിയായിരിക്കും. വാർത്താ സമ്മേളനത്തിൽ ജോയ് ലോനപ്പൻ, ഷാജു നെരോത്ത് ആർട്ടിസ്റ്റ് ഷിജുരാജ് പങ്കെടുത്തു.