കാലിക്കറ്റ് പ്രസ് ക്ലബ് സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ആറുവരിപ്പാത, തുരങ്കപാത, മലയോര തീരദേശ ഹൈവേകൾ, മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനം, ഉള്ള്യേരി, കുറ്റ്യാടി റോഡ്, ബാലുശ്ശേരി റോഡ് വീതികൂട്ടൽ എന്നിവയെല്ലാം ഈ സർക്കാറിന്റെ കാലത്തുതന്നെ പൂർത്തിയാക്കാനവുമെന്നാണ് പ്രതീക്ഷ. അനീതിക്കും അഴിമതിക്കും അധാർമികതക്കുമെതിരെ അലാറമടിക്കുന്നപോലെ നിലകൊള്ളുന്നവരാണ് മാധ്യമങ്ങൾ. തെറ്റായ കാര്യങ്ങൾക്കെതിരെ ജനങ്ങളുടെ പ്രതികരണം ഉയർത്തിക്കാണ്ടുവരുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന് പറയുമ്പോൾ ആ കാവൽക്കാരുടെ മുന്നിൽ നിൽക്കുന്നവരാണ് മാധ്യമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻറെ ഹെൽത്ത് കാർഡ് വിതരണോദ്ഘാടനവും മിംസ് ഹോസ്പിറ്റൽ പീഡിയാട്രിക് ന്യൂറോസയൻസ് വിഭാഗത്തിന് ലഭിച്ച ‘സെൻറർ ഫോൻ എക്സലൻസ് ഫോർ റെയർ ഡിസീസസ’ അംഗീകാര പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. ആസ്റ്റർ മിംസ് കേരള, ഒമാൻ റീജ്യനൽ ഡയറക്ടർ ഫർഹാൻ യാസീൻ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. കുട്ടൻ, മുതിർന്ന മാധ്യമ പ്രവർത്തകരായ സി.എം.കെ. പണിക്കർ, പി. ദാമോദരൻ, കെ. ബാബുരാജ്, കെ. പ്രേമനാഥ്, എം. സുധീന്ദ്രകുമാർ, മിംസ് ഹോസ്പിറ്റലിലെ ഡോ. ഇ.കെ. സുരേഷ് കുമാർ, ഡോ. ജ്യോതി മഞ്ചേരി സംസാരിച്ചു. പ്രസ്ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് സ്വാഗതവും ട്രഷറർ ഇ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
