സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണം, പരാതി നൽകി

കോഴിക്കോട്: സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോവെച്ച് കണ്ണൂരിലെ സിപിഎം പ്രവർത്തകനായ ഹരിദാസിനെ വധിച്ചയാളെന്ന വിധത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പെരുമണ്ണ കോട്ടാഴി താഴത്ത് പുതിയോത്ത് ശാലയിൽ അനിൽ.കെ.പരാതി നൽകി. എം.എൽ.എ എം.കെ. മുനീറിന്റെ കൂടെ നിൽക്കുന്ന ഫോട്ടോക്ക് ഹരിദാസിനെ വധിച്ച ഗുണ്ടാ നേതാവ് എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ദിനേശ് പെരുമണ്ണ, പെരുമണ്ണ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.എ.പ്രഭാകരൻ, ഡിസിസി അംഗം എ.പി.പീതാബരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *