സകാത്ത് പ്രചാരണ കാമ്പയിൻ മാർച്ച് 1 മുതൽ

കോഴിക്കോട്: ഇസ്ലാമിക സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായി വർത്തിക്കുന്ന സകാത്തിനെ സാമൂഹ്യ പുരോഗതിക്കനുയോജ്യമായ രീതിയിൽ വിനിയോഗിച്ച് കേരളത്തിലൂടനീളം സംഘടിത സകാത്ത് മാനേജ്‌മെന്റ് പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ബൈത്തുസ്സകാത്ത് കേരള 2022 മാർച്ച് 1 മുതൽ ഇരുപത് വരെ സകാത്ത് പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കും. സാമൂഹ്യ പുരോഗതിക്ക് സംഘടിത സകാത്ത് വളരണം എന്നതാണ് കാമ്പയിന്റെ സന്ദേശം. കാമ്പയിന്റെ സംസ്ഥാനതല ഉത്ഘാടനം ഫെബ്രുവരി 28ന് കോഴിക്കോട് അസ്മ ടവറിൽ വെച്ച് നടക്കും. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്, സാമ്പത്തിക വിദഗ്ധൻ സി.പി.ജോൺ, പി.കെ.അഹ്മദ്, ഇഖ്‌റ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പി.സി.അൻവർ, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലി, ബൈത്തുസ്സകാത്ത് കേരള ചെയർമാൻ വി.കെ.അലി തുടങ്ങിയവർ പങ്കെടുക്കും.
കാമ്പയിന്റെ ഭാഗമായി കാസർഗോഡും, മലപ്പുറത്തും, എറണാകുളത്തും, തിരുവനന്തപുരത്തും സംസ്ഥാനതല സെമിനാറുകളും സകാത്ത് പദ്ധതികളുടെ വിതരണവും നടക്കും. ജില്ലാ തലങ്ങളിൽ 30 സെമിനാറുകൾ നടക്കും. വ്യക്തി സന്ദർശനം, സോഷ്യൽ മീഡിയ കാമ്പയിൻ, സകാത്ത് കാൽക്കുലേറ്റർ ലോഞ്ചിങ് തുടങ്ങിയവയും കാമ്പയിന്റെ ഭാഗമായി നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *