കോഴിക്കോട്: കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും കേരള സ്‌പോർട്‌സ് കൗൺസിലിന്റെയും അംഗീകാരത്തോടെ ബോഡി ബിൽഡിംഗ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷൻ കോഴിക്കോട് നടത്തുന്ന ജില്ലാ ബോഡി ബിൽഡിംഗ് മത്സരം ഫെബ്രുവരി 25, 26 ദിവസങ്ങളിലും, സെലക്ഷൻ കിട്ടിയവരുടെ മത്സരം ഇന്ന് 10 മണി മുതൽ 2 മണിവരെ കോഴിക്കോട് വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. ചാമ്പ്യൻഷിപ്പിൽ 100 ഓളം ക്ലബ്ബുകളിൽ നിന്നായി 300 ഓളം കായിക താരങ്ങൾ പങ്കെടുക്കും. വുമൺസ് സ്‌പോർട്‌സ് ഫിസിക്, മെൻസ് സ്‌പോർട്‌സ് ഫിസിക് മാസ്റ്റേഴ്‌സ് 40 വയസ്സിന് മുകളിലും 60 വയസ്സിന് മുകളിലും, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരം.
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ഇന്ത്യൻ ബോഡി ബിൽഡിംഗ് ഫെഡറേഷന്റെ ആദ്യ മലയാളി പ്രസിഡണ്ട് ടി.വി.പോളി(അർജ്ജുന) മിസ്റ്റർ ഏഷ്യ, മിസ്റ്റർ ഇന്ത്യ), ബോഡി ബിൽഡിംഗ് അസോസിയേഷൻ കേരളയുടെ ജന.സെക്രട്ടറി എം.കെ.കൃഷ്ണ കുമാർ (ജി.വി.രാജ അവാർഡി) മിസ്റ്റർ ഇന്ത്യ, ഇന്ത്യൻ റെയിൽവേ ബോഡിബിൽഡിംഗ് കോച്ച്, ബോഡി ബിൽഡിംഗ് ലോക ചാമ്പ്യൻ ചിത്തരേശ് നടേശൻ മുഖ്യ അതിഥികളായിരിക്കും.
ദേശീയ, അന്തർ ദേശീയ ബോഡിബിൽഡിംഗ് റഫിമാർ അടങ്ങിയ ജൂറിയാണ് മത്സരം നിയന്ത്രിക്കുന്നത്.