കോഴിക്കോട്: കേരളത്തിൽ ജാതി സർവ്വേ നടത്തി പട്ടികജാതി പട്ടികവർഗ്ഗ ജനതയുടെ സംവരണത്തോടെ ജനസംഖ്യ അനുപാതികമായി ഉയർത്താൻ വേണ്ട അടിയന്തിര നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് അലയൻസ് ഓഫ് നാഷണൽ എസ് സി എസ് ടി ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
1950ലെ ജനസംഖ്യ അനുപാതികമായ സംവരണത്തോടാണ് 75 വർഷം കഴിഞ്ഞിട്ടും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ ഇന്നും നടപ്പിലാക്കി വരുന്നത.് അന്നത്തെ ജനസംഖ്യയുടെ 10 ഇരട്ടിയോളം വർദ്ധനവ് ഉണ്ടായിട്ടും അർഹതപ്പെട്ടവർക്ക് സംവരണ ആനുകൂല്യങ്ങൾ കിട്ടുന്നില്ല ഭരണഘടനപരമായ അവകാശനിഷേധങ്ങളും ജാതീയ പീഡനങ്ങളും സംസ്ഥാനത്ത് മുമ്പത്തേക്കാൾ കൂടുതൽ വർദ്ധിച്ചു വരികയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതു സംബന്ധിച്ച് സംഘടനയുടെ അവകാശ പത്രിക നവംബർ ഒന്നിന് സംസ്ഥാന സർക്കാറിന് സമർപ്പിക്കും സംഘടനയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 6 മുതൽ ജനുവരി 30 വരെ കേരളത്തിലെ 20 ഓളം ലോക്സഭ മണ്ഡലങ്ങളിലും എസ് സി എസ് ടി പാർലമെന്റ് സഭ കൂടുവാനും സംഘടനയുടെ സംസ്ഥാന കൺവെൻഷൻ നവംബർ 18ന് കോഴിക്കോട് ടൗണിൽ വച്ച് നടത്തും. സമ്മേളനത്തിൽ കേരളത്തിലെ ചെറുതും വലുതുമായ പട്ടികജാതി പട്ടികവർഗ്ഗ സംഘടനകളെയും പ്രവർത്തകരെയും പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിക്കുന്നു.
വാർത്താ സമ്മേളനത്തിൽ രാമദാസ് വേങ്ങേരി, കെ പി. കോരൻ ചേളന്നൂർ ,ഭരത് രാജൻ വീട്ടിൽ, ടി.വി .ബാലൻ പുല്ലാളൂർ എന്നിവർ പങ്കെടുത്തു .