സി.എച്ച് സെന്റർ സൗജന്യ ക്യാൻസർ, കിഡ്നി  രോഗ നിർണ്ണയ ക്യാമ്പ് ശ്രദ്ധേയമായി

സി.എച്ച് സെന്റർ സൗജന്യ ക്യാൻസർ, കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് ശ്രദ്ധേയമായി

കോഴിക്കോട്: ഒളവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും പാലാഴി മുസ്ലിം റിലീഫ് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെന്റർ സംഘടിപ്പിച്ച സൗജന്യ ക്യാൻസർ, കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് ശ്രദ്ധേയമായി. ഒളവണ്ണ പഞ്ചായത്തിലെ പാലാഴിയിലാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. മലബാർ ഗ്രൂപ്പ് നൽകിയ ഡോ. പി. എ ഇബ്രാഹിം ഹാജി സ്മാരക മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെയും മലബാർ ക്യാൻസർ സൊസൈറ്റിയുടെ മൊബൈൽ ക്യാൻസർ മെഡിക്കൽ യൂണിറ്റിന്റെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നടത്തിയ കിഡ്നി ക്യാൻസർ രോഗ നിർണയ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 414 പേർ പരിശോധന നടത്തി.

പാലാഴി നോവ ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പാവങ്ങൾക്ക് തുണയായി ആതുര സേവന രംഗത്ത് സിഎച്ച് സെന്റർ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ കെ.കെ കോയ അധ്യക്ഷത വഹിച്ചു. ഒളവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ഹമീദ് മൗലവി സ്വാഗതം പറഞ്ഞു. മലബാർ ഹോസ്പിറ്റൽ ഓങ്കോളജി വിഭാത്തിലെ ഡോ. ഹനാൻ ക്യാൻസർ, കിഡ്നി രോഗ പ്രതിരോധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ. മൂസ മൗലവി, ഒളവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ആസിഫ് ഒളവണ്ണ, സംഘാടക സമിതി ട്രഷറർ സി.അബ്ദുൽ അസീസ്, മലബാർ ക്യാൻസർ സൊസൈറ്റി പ്രതിനിധി തർവയ് ഹാജി, ഡോ. കൃഷ്ണനാഥ പൈ, സി.എച്ച് സെന്റർ പ്രസിഡണ്ട് കെ.പി കോയ, സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റർ, ട്രഷറർ ടി.പി മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ ഇ. മാമുക്കോയ മാസ്റ്റർ, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മരക്കാർ ഹാജി, സെക്രട്ടറിമാരായ ഒ. ഉസൈയിൻ, ബപ്പൻ കുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി, ജനറൽ മാനേജർ അബ്ദുറഹ്‌മാൻ എന്നിവർ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *