എസ് ടി യു സമര സന്ദേശ യാത്ര വിജയിപ്പിക്കും

എസ് ടി യു സമര സന്ദേശ യാത്ര വിജയിപ്പിക്കും

അത്തോളി: ബഹുസ്വര ഇന്ത്യക്കായ്, ദുർഭരണങ്ങൾക്കെതിരെ എസ്.ടി.യു കാസർകോട് – തിരുവനന്തപുരം സമര സന്ദേശയാത്ര വിജയിപ്പിക്കാൻ അത്തോളി പഞ്ചായത്ത് എസ്. ടി. യു കൻവൻഷൻ തീരുമാനിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.സി ഉമ്മർ ഉദ്ഘാടനം ചെയ്തു. വി.എം സുരേഷ് ബാബു അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം കെ.പി മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.എ.കെ ഷമീർ, സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ്, എം. എം കോയ, കെ.ടി.കെ ബഷീർ, ഫൈസൽ ഏറോത്ത് സംസാരിച്ചു.വി.പി ഷാനവാസ് സ്വാഗതവും സാലിഹ് കൊങ്ങന്നൂർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.എം സുരേഷ് ബാബു (പ്രസി.), എം.എം കോയ,വി.പി ഷാനവാസ്, പി.കെ റഫീഖ് (വൈ.പ്രസി.), സാലിഹ് കൊങ്ങന്നൂർ(ജന.സെക്ര.), കെ.ടി താഹിർ, നിസാർ കൊളക്കാട്, ജസീല ഫൈസൽ, സിന്ദു മാധവൻ (ജോ. സെക്ര.), കെ.ടി.കെ ബഷീർ (ട്രഷ.).

Share

Leave a Reply

Your email address will not be published. Required fields are marked *