ക്രൈസ്തവർക്ക് സംവരണം ഏർപ്പെടുത്തണം വി.വി.അഗസ്റ്റിൻ

ക്രൈസ്തവർക്ക് സംവരണം ഏർപ്പെടുത്തണം വി.വി.അഗസ്റ്റിൻ

കോഴിക്കോട്: ക്രൈസ്തവ വിഭാഗങ്ങൾക്ക് സംവരണമേർപ്പെടുത്തണമെന്ന് നാഷണൽ പ്രോഗ്രസ്സീവ് പാർട്ടി ചെയർമാൻ വി.വി.അഗസ്റ്റിൻ ആവശ്യപ്പെട്ടു. ഇൻഡോർ സ്‌റ്റേഡിയം ഹാളിൽ നടന്ന മലബാർ മേഖല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കണം. റബ്ബർ ടാപ്പിങ് തൊഴിലാളികൾക്ക് മിനിമം കൂലി ആയിരം രൂപ ലഭിക്കുകയും, റബ്ബറിന് 300 രൂപ താങ്ങുവില നിശ്ചയിക്കണം, നാളികേരം പച്ച കിലോയ്ക്ക് 45 രൂപയും, നെല്ല് കിലോയ്ക്ക് 40 രൂപയും അടയ്ക്ക കിലോയ്ക്ക് 400 രൂപയും ലഭിക്കണം, ചെറുകിട കച്ചവടക്കാർ, ചെറുകിട വ്യവസായികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ട് ഡോ.ജോർജ്ജ് എബ്രഹാം താളനാനി അധ്യക്ഷത വഹിച്ചു. കെ.ഡി.ലൂയിസ്, അഡ്വ.ജോയ് എബ്രഹാം തമ്പി എരുമേലിക്കര, അഡ്വ.ആന്റണി സെബാസ്റ്റ്യൻ, ജോസഫ്.എസ്.ജെയ്‌സൻ, പ്രമോദ് എന്നിവർ സംസാരിച്ചു. ഭരണഘടനയിൽ പറഞ്ഞിട്ടുള്ള മുഴുവൻ ആനുകൂല്യങ്ങളും മൈനോറിറ്റി വിഭാഗങ്ങളിൽപ്പെട്ടവർക്ക് നൽകണമെന്നും ജസ്റ്റിസ് കോശി കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും, അതിൽ പറയുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ഉടൻ നടപ്പിലാക്കണമെന്നും മദ്രസാധ്യാപക ക്ഷേമനിധി പോലെ ക്രൈസ്തവാധ്യാപകർക്ക് ക്ഷേമനിധി അനുവദിക്കുക, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങളെ നിയമിക്കണമെന്ന പ്രമേയവും കൺവെൻഷൻ പാസ്സാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *