14 വരെ ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി  എയർഇന്ത്യ,ആശങ്കവേണ്ടെന്ന് വി. മുരളീധരൻ

14 വരെ ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർഇന്ത്യ,ആശങ്കവേണ്ടെന്ന് വി. മുരളീധരൻ

തിരുവനന്തപുരം:ഹമാസ്-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ടെൽ അവീവിലേക്ക് ഈ മാസം 14 വരെ വിമാനം ഉണ്ടായിരിക്കില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസ് ഒക്ടോബർ 14 വരെ റദ്ദാക്കിയതായി എയർ ഇന്ത്യയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇസ്രയേലിലെ സംഭവ വികാസങ്ങളിൽ ഇന്ത്യക്കാർക്ക് ആശങ്കവേണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഇന്ത്യക്കാരോടും തങ്ങളുടെ വാസസ്ഥലത്തിന് സമീപങ്ങളിലായി സുരക്ഷിതമായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ എംബസിയുമായി ബന്ധപ്പെടാനും നിർദേശിച്ചിട്ടുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.

സംഘർഷത്തിൽ ഇസ്രയേൽ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *